ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ 13ാം ബ്ലോ​ക്ക് ജ​ന​വാ​സ മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് വ​ന​പാ​ല​ക​ർ തു​ര​ത്തി​യ കാ​ട്ടു​കൊ​മ്പ​ന്മാ​ർ

ആറളത്ത് ഭീതി പരത്തിയ മൂന്ന് കൊമ്പന്മാരെ വനത്തിലേക്ക് തുരത്തി

കേളകം: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ 13ാം ബ്ലോക്ക് 55ൽ ജനവാസ കേന്ദ്രത്തിൽ തമ്പടിച്ച് ഭീതി വിതച്ച മൂന്ന് കാട്ടാനകളെ വനത്തിലേക്ക് തുരത്തി.

മല്ലിക ജോഷി, നിർമല മുരളി എന്നിവരുടെ വീടിനോട് ചേർന്ന കൃഷിയിടത്തിലാണ് കാട്ടാനകൾ എത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ചർ ശശികുമാർ ചെങ്കൽവീട്ടിൽ, ആറളം സെക്ഷൻ ഫോറസ്റ്റർ കെ. രമേശൻ, അരുൺ രമേശ്, മുഹമ്മദ് ഷാഫി, മനോജ് വർഗീസ്, പി. അശോകൻ എന്നിവരുടെ നേതൃത്വത്തിൽ ഫോറസ്റ്റ് വാച്ചർമാരടങ്ങുന്ന പതിനഞ്ചംഗ സംഘമാണ് കാട്ടാനകളെ സാഹസികമായി പുനരധിവാസ മേഖലയിൽനിന്ന് വിയറ്റ്നാം ഭാഗത്തെ വനത്തിലേക്ക് തുരത്തിയത്.

തുരത്താനുള്ള ശ്രമത്തിനിടെ കാട്ടാനകൾ വനപാലകർക്ക് നേരെയും തിരിഞ്ഞെങ്കിലും രണ്ട് ഘട്ടമായി നടത്തിയ പരിശ്രമത്തിലാണ് കാട്ടാനകളെ ജനവാസ മേഖലയിൽനിന്നും പുറത്താക്കിയത്.

Tags:    
News Summary - The three wild elephants that spread terror in Aralam were chased into the forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.