കേളകം: കൊട്ടിയൂർ ചപ്പമലയിലും കടുവയെ കണ്ടതായി നാട്ടുകാർ. ഞായറാഴ്ച രാവിലെ റബർ വെട്ടാൻ പോയവരാണ് കടുവയെ കണ്ടത്. അട്ടിക്കളത്തിന് സമീപത്തുള്ള കൃഷിയിടത്തിലാണ് കടുവയെ കണ്ടത്. കടുവയെ കണ്ടതോടെ കർഷകർ ടാപ്പിങ് അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് കൊട്ടിയൂർ പന്നിയാംമലയിൽ കെണിയിൽ കുടുങ്ങിയ കടുവ പിന്നീട് ചത്തത് വിവാദമായിരുന്നു.
പിന്നീട് ഇതിനോടടുത്ത സ്ഥലത്തും വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞതിനെ തുടർന്ന് വനപാലകർ തിരച്ചിൽ നടത്തി മടങ്ങിയതല്ലാതെ ഫലമുണ്ടായില്ല. കൊട്ടിയൂരിന്റെ മലയടിവാരങ്ങളിൽ നിരന്തരം കടുവയുടെ സാന്നിധ്യമുണ്ടായതോടെ രാപ്പകൽ പുറത്തിറങ്ങാനാവാത്ത ഭീതിയിലാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.