കേളകം: കൊട്ടിയൂർ പാൽചുരത്ത് കടുവയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ വീണ്ടും കണ്ടെത്തി. പാൽചുരം സ്വദേശി ഉറുമ്പിൽ തങ്കച്ചന്റെ കൃഷിയിടത്തിലാണ് കടുവയുടെ കാൽപാടുകൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ബോയ്സ് ടൗൺ ഭാഗങ്ങളിൽ വാഹനയാത്രക്കാർ, കടുവ റോഡ് മുറിച്ചുകടക്കുന്നത് കണ്ടതായും ജനങ്ങൾ ശ്രദ്ധിക്കണമെന്ന സന്ദേശം നവമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. മാസങ്ങൾക്കുമുമ്പ് പാൽചുരം, പുതിയങ്ങാടി ഭാഗങ്ങളിൽ കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്നിരുന്നു.
വനം വകുപ്പ് കാമറ സ്ഥാപിക്കുകയും, കൂടുസ്ഥാപിച്ച് കടുവയെ പിടികൂടാമെന്ന് ഉറപ്പുനല്കുകയും ചെയ്തിരുന്നു. എന്നാൽ, തുടർനടപടി ഉണ്ടായില്ല.
കൊട്ടിയൂർ -വയനാട് ചുരം പാതയിൽ കടുവയുടെ വിഹാരമുള്ളതായി യാത്രക്കാർ പറയുന്നു. മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഒരുപോലെ ഭീഷണിയായ കടുവയെ കൂടുവെച്ച് പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.