കേളകം: വായ്പ ലഭിക്കാൻ സാധ്യതയില്ലാതായതോടെ മനംമടുത്ത യുവാവ് സ്വയംതൊഴിൽ സംരംഭം തുടങ്ങാനായി നിർമിച്ച ഷെഡിൽ തൂങ്ങിമരിച്ചു. കേളകം പൂവത്തിൻചോല നിസാർ കവല സ്വദേശി അഭിനന്ദ് നാഥാണ് (24) വീടിനോട് ചേർന്ന് നിർമിച്ച ഷെഡിൽ തൂങ്ങിമരിച്ചത്.
ബാങ്ക് വായ്പ ലഭിക്കാൻ സാധ്യതയില്ലെന്നും പ്രതീക്ഷകൾ നശിച്ചതായും വീട്ടുകാരോടും സുഹൃത്തുക്കളോടും സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച രാവിലെ അഭിനന്ദിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കമ്പിവേലി നിർമാണ യൂനിറ്റ് തുടങ്ങാനായിരുന്നു അഭിനന്ദിെൻറ പദ്ധതി. മുമ്പ് വിദേശത്ത് പോയി ഏജൻറിെൻറ വഞ്ചനയിൽ കുടുങ്ങി പണം നഷ്ടപ്പെട്ടിരുന്നു. തട്ടിപ്പ് നടത്തി വഞ്ചിച്ച ഏജൻറിനെതിരെ അഭിനന്ദ് നിയമനടപടികൾ ആരംഭിച്ചിരുന്നു. ഇതിനിടെ വിദേശത്ത് പോകുന്നതിനായെടുത്ത വായ്പ അടവും മുടങ്ങി. കൈവശമുള്ള പണവും വായ്പ തുകയും ചേർത്ത് പുതിയ സംരംഭം തുടങ്ങാനായിരുന്നു ശ്രമം.
പുതിയ സ്വയംതൊഴിൽ സംരംഭത്തിനായി മൂന്ന് ലക്ഷം രൂപ വായ്പ ലഭിക്കാൻ ബാങ്കിനെ സമീപിച്ചിരുന്നു. ഇവിടെ നൽകാൻ മുമ്പ് വായ്പയെടുത്ത ബാങ്കിൽ നൽകിയ രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും ബാങ്ക് മാനേജർ പരുഷമായി സംസാരിച്ചെന്നും അഭിനന്ദ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. പൂതവേലിൽ ജഗന്നാഥൻ - നളിനി ദമ്പതിമാരുടെ മകനാണ്. ആറു മാസം മുമ്പാണ് വിവാഹം കഴിച്ചത്. ഭാര്യ: വൃന്ദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.