കേളകം: വളയംചാൽ സ്റ്റേഡിയം പുഴ കവരുന്നു. ചീങ്കണിപ്പുഴയിലെ വെള്ളം ക്രമാതീതമായി ഉയർന്നതോടെയാണ് സ്റ്റേഡിയത്തിന്റെ ഒരു ഭാഗം പുഴ എടുത്തത്. 2018ലെ പ്രളയത്തിലും സ്റ്റേഡിയത്തിൽ വെള്ളം കയറിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മലയോരത്ത് ഉണ്ടായ മഴക്കാണ് പുഴയിൽ വെള്ളം കയറിയത്. തുടർന്നാണ് സ്റ്റേഡിയത്തിന്റെ പുഴയുടെ ഭാഗം മണ്ണിടിഞ്ഞ് തകർന്നത്.
ആറളം ഫാമിലെയും വളയംചാൽ പട്ടിക വർഗ കോളനികളിലെയും കുട്ടികൾ കളിച്ചു വളരുന്ന പ്രധാനപ്പെട്ട ഫുട്ബാൾ സ്റ്റേഡിയമാണിത്. സ്റ്റേഡിയത്തിന് സംരക്ഷണ ഭിത്തിയടക്കം കെട്ടി സംരക്ഷിച്ചില്ലെങ്കിൽ സ്റ്റേഡിയം ഓർമ മാത്രമാകും. സ്റ്റേഡിയം പുനർനിർമിക്കാൻ ഇറിഗേഷൻ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിതായും നടപടി ഉണ്ടായില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.