കേളകം: വീർപ്പാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർമാരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കണിച്ചാറിലെ സി.പി.എം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയിലുള്ളവർക്കും പങ്കെന്ന് യൂത്ത് കോൺഗ്രസ് േനതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
വീർപ്പാടുനിന്ന് തട്ടിക്കൊണ്ടുപോയവരിൽ ഒരാളെ കണിച്ചാർ ഏലപ്പീടികയിൽ സി.പി.എം പ്രവർത്തകർ ചേർന്ന് ബന്ധനസ്ഥനാക്കി. ഏലപ്പീടികയിലെ പ്രാദേശിക സി.പി.എം നേതാവിനുൾപ്പെടെ ഇതിൽ പങ്കുണ്ട്. ശനിയാഴ്ച പൊലീസ് ഏലപ്പീടികയിൽ പരിശോധന നടത്തിയത് ഇതിെൻറ ഭാഗമായ അന്വേഷണത്തിനാണ്. ഏലപ്പീടിക പ്രദേശം മുടക്കോഴി മല മോഡൽ ഒളിത്താവളമാക്കാൻ സി.പി.എമ്മിനെ അനുവദിക്കില്ലെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. മണ്ഡലം പ്രസിഡൻറ് സിനോ ജോസ്, നേതാക്കളായ ജിബിൻ ജെയ്സൺ തയ്യിൽ, ആദർശ് തോമസ്, അരുൺ പ്രസാദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.