കേളകം: കാട്ടാന ആനമതിൽ തകർത്ത് കൃഷിയിടത്തിൽ ഇറങ്ങി നാശം വരുത്തി. അടക്കാത്തോട് മുട്ടുമാറ്റി വടക്കേപ്പറമ്പിൽ സ്കറിയയുടെ കൃഷിയിടത്തിലാണ് കാട്ടാന ഇറങ്ങിയത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് കാട്ടാന ചീങ്കണിപ്പുഴക്ക് സമീപത്തുള്ള ആനമതിൽ തകർത്തത്.
മതിൽ തകർത്തതിനുശേഷം സമീപത്തെ മൺകൂനയിൽ ചവിട്ടി ആന കൃഷിയിടത്തിലേക്ക് കടക്കുകയായിരുന്നു.ശബ്ദം കേട്ട് സ്കറിയ വനപാലകരെ വിവരമറിയിക്കുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ അവർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് ആനയെ കയറ്റി വിടുകയായിരുന്നു.വനത്തിലേക്ക് കയറ്റി വിടുന്നതിനിടെ പുഴയോട് ചേർന്ന തെങ്ങ് കാട്ടാന നശിപ്പിച്ചു. ആന
നശിപ്പിച്ച ആനമതിൽ വനപാലകർ ചേർന്ന് താൽക്കാലികമായി കരിങ്കൽ ഉപയോഗിച്ച് അടച്ചു. കൂടാതെ ആനമതിലിനോട് ചേർന്ന് മൺതിട്ടയിലുള്ള ഭാഗം ജെ.സി.ബി ഉപയോഗിച്ച് നിരപ്പാക്കി. മണത്തണ സെക്ഷന്‍ കീഴിലുള്ള വനപാലകരാണ് സ്ഥലത്തെത്തി ആനമതിൽ താൽക്കാലികമായി പുനർനിർമ്മിച്ചത്.സംഭവ സ്ഥലം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് , വാർഡ് അംഗം ബിനു മാനുവൽ എന്നിവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.