കേളകം: കണിച്ചാർ പഞ്ചായത്തിലെ ചാണപ്പാറ ജനവാസ കേന്ദ്രത്തില്‍ കാട്ടാനയിറങ്ങിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. വെള്ളിയാഴ്ച രാത്രിയാണ് കാട്ടാനയിറങ്ങിയത്. അര നൂറ്റാണ്ടിനിടയില്‍ ഇതുവരെ ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
അണുങ്ങോടുനിന്നും അത്തിക്കണ്ടം അമ്പലം വഴി എത്തിയ കാട്ടാന മണത്തണ അമ്പായത്തോട് റോഡ് മുറിച്ചുകടന്നാണ് ആറ്റാംചേരി ഭാഗത്തേക്ക് കടന്നതെന്നാണ് വനം വകുപ്പ് പറയുന്നത്. ചാണപ്പാറ സ്വദേശികളായ അപ്പിലിപ്പറമ്പില് ബെന്നിയുടെ വാഴ, കപ്പ എന്നിവ നശിപ്പിച്ചതിനോടൊപ്പം പറമ്പിലെ കയ്യാലയും തകര്‍ത്തു. പുത്തലത്ത് ബാലെൻറ വീടിന് മുറ്റത്തെത്തിയ കാട്ടാന വീട്ടുമതില്‍ തകര്‍ത്താണ് പുറത്തേക്ക് കടന്നത്.
കൊല്ലകൊമ്പില്‍ വിശ്വംഭരെൻറ കൃഷിയിടത്തിലും നാശം വരുത്തി. അതേസമയം കിലോമീറ്ററുകള്‍താണ്ടി കാട്ടാന ഈ ഭാഗത്ത് എത്തിയതില്‍ പ്രദേശവാസികൾ ആശങ്കയിലാണ്. രാത്രികാലങ്ങളില്‍ ടാപ്പിങ്ങിനും മറ്റും പോകുന്ന ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കാട്ടാന തിരികെപ്പോയത് സ്ഥിരീകരിക്കാന്‍ കഴിയാത്തതിനാല്‍ ആശങ്ക ഇപ്പോഴും നിലനില്ക്കുന്നു. എന്നാല്‍, കാട്ടാന തിരികെ കാട്ടിലേക്ക് മടങ്ങിയെന്നാണ് വനം വകുപ്പ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.