കേളകം: ഫേസ്ബുക്കിൽ കേളകം സി.ഐക്കും പൊലീസിനുമെതിരെ അശ്ലീല കമൻറിട്ട യുവതിക്കെതിരെ കേസെടുത്തു. കഴിഞ്ഞദിവസം ബിന്ദു ജ്വല്ലറി കവർച്ചശ്രമ കേസിലെ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും കേസിലെ വിശദാംശങ്ങളും സി.ഐയും എസ്.ഐയും വിവരിച്ചത് ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിന് കമൻറായാണ് യുവതി തെറിയഭിഷേകം നടത്തിയത്. കണിച്ചാറിൽ വാടകക്ക് താമസിക്കുന്ന ഇവർ മുമ്പും പൊലീസിനെതിരെ മോശം കമൻറിട്ടിട്ടുണ്ട്.
ഇവർ താമസിച്ചിരുന്ന വീടിെൻറ ഉടമയുമായുള്ള പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേളകം പൊലീസിനെ മുമ്പ് സമീപിച്ചിരുന്നു. എന്നാൽ, ഇത് സിവിൽ കേസിൽ ഉൾപ്പെടുന്ന കാര്യമായതിനാൽ കോടതിയെ സമീപിക്കണമെന്നുപറഞ്ഞ് പൊലീസ് മടക്കിയിരുന്നുവത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.