മഞ്ചേശ്വരം: റോഡരികിൽ രക്തത്തിൽ കുളിച്ചു അത്യാസന്ന നിലയിലായ യുവാവ് മരണപ്പെട്ടത് ആൾക്കൂട്ട മർദനത്തെ തുടർന്ന്. പ്രതികളെ പിടികൂടാന്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. മീഞ്ച പഞ്ചായത്തിലെ മിയാപദവ് ബേരിക്കയിലെ കൃപാകര എന്ന അണ്ണുവിെൻറ (28) ദേഹത്ത് ചെറുതും വലുതുമായ 25 ഓളം മുറിവുകളാണുണ്ടായിരുന്നത്.
കമ്പിപ്പാരകൊണ്ട് തലക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് സംശയിക്കുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.കേസിൽ പ്രധാനമായും നാലു പേരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ബുധനാഴ്ച രാത്രി ഒമ്പതരയോടെ മിയാപദവ് കെതങ്ങാട്ടെ ജിതേഷിെൻറ വീടിന് സമീപമുണ്ടായ അക്രമത്തിലാണ് കൃപാകര കൊല്ലപ്പെട്ടത്.കൃപാകരയെ മർദിക്കാന്‍ എത്രപേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. 20ഓളം പേരുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഇവരെല്ലാം സംഘ്പരിവാർ പ്രവർത്തകരാണെന്നാണ് പ്രാഥമിക നിഗമനം.മരണവുമായി ബന്ധപ്പെട്ട് സംഭവം നടന്ന സ്ഥലത്തിന് സമീപത്തെ രണ്ടുവീട്ടുകാരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. മഞ്ചേശ്വരം സ്റ്റേഷന് ഹൗസ് ഓഫിസര്‍ പി. അനൂപ്കുമാര്‍, എസ്.ഐ രാഘവന്‍, അഡീ. എസ്.ഐ മധുസൂദനന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.