ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ​നി​ന്ന് ചാ​ല​ക്ക​ര ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന വ​യ​ൽ​ന​ട റോ​ഡ് ടാ​റി​ങ് ഇ​ള​കി​യ നിലയിൽ

മാഹിയിൽ റോഡുകൾ നരക പാതകൾ

മാ​ഹി: ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ചെ​റി​യ റോ​ഡു​ക​ളി​ലെ യാ​ത്ര തീ​ർ​ത്തും ദു​രി​തം. കാ​ൽ​ന​ട​പോ​ലും ദു​ഷ്ക​ര​മാ​കു​ന്ന രീ​തി​യി​ലാ​ണ്​ റോ​ഡു​ക​ൾ ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത​യി​ൽ ആ​ശു​പ​ത്രി ക​വ​ല മു​ത​ൽ പൂ​ഴി​ത്ത​ല വ​രെ റോ​ഡി​ലെ കു​ഴി​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​യും ദു​ഷ്ക​ര​മാ​ണ്.

മാ​ഹി​പ്പാ​ലം -ചൊ​ക്ലി റോ​ഡി​ൽ വ​യ​ല​ക്ക​ണ്ടി ഖു​ർ​ആ​ൻ കോ​ള​ജി​ലേ​ക്കും ഇ.​എ​സ്.​ഐ ക്ലി​നി​ക്കി​ലേ​ക്കും കാ​ഞ്ഞി​ര​മു​ള്ള പ​റ​മ്പ് ക്ഷേ​ത്ര​ത്തി​ലേ​ക്കു​മു​ള്ള റോ​ഡി​​​ന്‍റെ അ​വ​സ്ഥ ശോ​ച്യ​മാ​ണ്. സ​മീ​പ​ത്തു​ള്ള വീ​ട്ടു​കാ​ർ ഇ​ട​ക്കി​ടെ റോ​ഡി​ൽ വെ​ള്ളം ത​ളി​ച്ചാ​ണ് പൊ​ടി​ശ​ല്യ​ത്തി​ൽ​നി​ന്ന് ര​ക്ഷ​നേ​ടു​ന്ന​ത്.

ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ​നി​ന്ന് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന ഇ​ടു​ങ്ങി​യ റോ​ഡി​​ന്‍റെ ടാ​റും ഇ​ൻ​റ​ർ​ലോ​ക്കും പാ​കി​യ ഭാ​ഗ​ത്തെ യാ​ത്ര അ​പ​ക​ടം വി​ളി​ച്ചു വ​രു​ത്തും. ചാ​ല​ക്ക​ര​യി​ലെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​താ​യാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ചാ​ല​ക്ക​ര പോ​ളി​ടെ​ക്നി​ക് കോ​ള​ജ് ഭാ​ഗ​ത്തേ​ക്ക് മാ​ഹി ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന ചെ​റു വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള എ​ളു​പ്പ​വ​ഴി​യാ​യ എം.​എ​ൽ.​എ ലി​ങ്ക് റോ​ഡി​ലേ​ക്ക് പെ​ട്ടി​പ്പാ​ലം വ​ഴി ക​യ​റു​ന്ന ഭാ​ഗ​മു​ൾ​പ്പെ​ടെ ത​ക​ർ​ന്നി​ട്ടു​ണ്ട്. ഇ​വി​ടെ താ​ൽ​ക്കാ​ലി​ക പ​രി​ഹാ​രം എ​ന്ന നി​ല​യി​ൽ പാ​കി​യ ഇ​ൻ​റ​ർ​ലോ​ക്ക് ക​യ​റ്റം​ക​യ​റി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​യാ​സ​മു​ണ്ടാ​ക്കു​ക​യാ​ണ്.

ലി​ങ്ക് റോ​ഡി​​​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​തി​നാ​ൽ യാ​ത്ര ദു​ഷ്ക​ര​മാ​ണ്. പോ​ന്ത​യാ​ട്ട് കോ​ൺ​ഗ്ര​സ് ഓ​ഫി​സ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന റോ​ഡി​​​ന്‍റെ ടാ​റി​ങ് ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. കോ​ള​ജ് കു​ന്നി​ലേ​ക്കു​ള്ള പെ​പ്പ് ലൈ​ൻ സ്ഥി​ര​മാ​യി ചോ​രു​ന്ന​ത് ഈ ​റോ​ഡ് ത​ക​ർ​ച്ച​ക്ക് ആ​ക്കം കൂ​ട്ടു​ന്നു. പോ​ളി​ടെ​ക്നി​ക്കി​ന് മു​ന്നി​ലൂ​ടെ​യു​ള്ള റോ​ഡും ത​ക​ർ​ന്നു. ഗ്യാ​സ് ഗോ​ഡൗ​ണി​ലേ​ക്ക് ഈ ​വ​ഴി പാ​ച​ക​വാ​ത​ക​ത്തി​നാ​യി നി​ര​വ​ധി പേ​രാ​ണ് ക​ഷ്ട​പ്പെ​ട്ട് യാ​ത്ര ചെ​യ്യു​ന്ന​ത്. റോ​ഡി​​​ന്‍റെ ഇ​രു കൈ​വ​ഴി​ക​ളും പൂ​ർ​ണ ത​ക​ർ​ച്ച​യി​ലാ​ണ്. പു​ന്നോ​ൽ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന റോ​ഡി​​​ന്‍റെ​യും ചാ​ല​ക്ക​ര ശ്രീ ​നാ​രാ​യ​ണ​മ​ഠം ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡി​​ന്‍റെ​യും സ്ഥി​തി സ​മാ​ന​മാ​ണ്.

പോ​ളി​ടെ​ക്നി​ക്ക് റോ​ഡി​ൽ​നി​ന്ന് സെൻറ് തെ​രേ​സ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ​ക്കു​ള്ള റോ​ഡ് ത​ക​ർ​ച്ച​ക്ക് പു​റ​മെ മ​ണ്ണു​മാ​ന്തി യ​ന്ത്ര​മു​പ​യോ​ഗി​ച്ച് റോ​ഡ് പൊ​ളി​ച്ച​ത് പൂ​ർ​വ സ്ഥി​തി​യി​ലാ​ക്കാ​തെ ജ​ല വ​കു​പ്പ് തി​രി​ച്ച് പോ​യ​തും യാ​ത്ര ദു​സ്സ​ഹ​മാ​ക്കു​ന്നു​ണ്ട്. ചി​ല ഭാ​ഗ​ത്ത് ഓ​വു​ചാ​ലി​ല്ലാ​ത്ത​തി​നാ​ൽ വെ​ള്ളം റോ​ഡി​ൽ ത​ന്നെ​യാ​ണ് ഒ​ഴു​കു​ന്ന​ത്.

'ഫ​ണ്ടി​ന്‍റെ ല​ഭ്യ​ത​ക്ക​നു​സ​രി​ച്ച് ന​വീ​ക​രി​ക്കും'

ഫ​ണ്ടി​ന്‍റെ ല​ഭ്യ​ത​ക്ക​നു​സ​രി​ച്ച് മാ​ഹി ഭാ​ഗ​ത്തെ മു​നി​സി​പ്പ​ൽ റോ​ഡു​ക​ൾ ന​വീ​ക​രി​ക്കു​ന്നു​ണ്ട്. ബാ​ക്കി​യു​ള്ള റോ​ഡു​ക​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കൈ​മാ​റു​ന്ന പ്ര​കാ​രം ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​മെ​ന്ന്​ എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ പി.​വി. അ​നൂ​പ് പ​റ​ഞ്ഞു. ന​ബാ​ർ​ഡി​ൽ വാ​യ്പ​ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഇ​തു​ല​ഭി​ക്കു​ന്ന മു​റ​ക്ക്​ ​ന​വീ​ക​ര​ണ​ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കും. 

Tags:    
News Summary - roads damaged in mahe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.