കൊളച്ചേരി: നാടിന് വേണ്ടി അപ്പുറത്തും ഇപ്പുറത്തും നിലകൊണ്ടവര്‍ ഒത്തുകൂടിയപ്പോൾ രാഷ്ട്രീയം വഴിമാറി. 'ഓർമക്കൂട്ടിലാണ്' അവർ രാഷ്ട്രീയം മറന്ന് ഒത്തുചേർന്നത്. കൊളച്ചേരി പഞ്ചായത്തിലെ മുന്‍ ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജ് ഹൗസ് ബോട്ടില്‍ സംഘടിപ്പിച്ച സംഗമം വേറിട്ട അനുഭവമായി.
കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ 2010 -15 കാലത്തെ ഭരണ, പ്രതിപക്ഷാംഗങ്ങളും ജീവനക്കാരുമാണ് ഓർമക്കൂട് സ്നേഹസംഗമം പരിപാടിയില്‍ ഒത്തുകൂടിയത്. അന്നത്തെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വിവിധ സ്ഥിരംസമിതി അധ്യക്ഷന്മാര്, ഭരണപ്രതിപക്ഷ അംഗങ്ങൾ, സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്.
ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഓർമക്കൂട് -2022 സ്നേഹോപഹാരം പരസ്പരം കൈമാറി. പ്രമുഖ ട്രെയ്നർ ഷാഫി പാപ്പിനിശ്ശേരിയുടെ 'ഹാപ്പി ലൈഫ്' പരിപാടിയും സംഗമത്തിന് മാറ്റുകൂട്ടി. മുൻ വൈസ് പ്രസിഡന്റ് ടി.വി. മഞ്ജുള അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് കെ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു.
അക്കാലത്തെ ഭരണസമിതി അംഗങ്ങളായ എം. ദാമോദരൻ, കെ. ബാലസുബ്രഹ്മണ്യം, സി. മുഹമ്മദ്, കെ.സി.പി. ഫൗസിയ, കെ.വി. അസ്മ, കെ.എം.പി. സറീന, ടി.പി. സീന, ഇ.കെ. അജിത, പി.പി.സി. മുഹമ്മദ് കുഞ്ഞി, ടി. ലത്തീഫ്, കെ. ശോഭന, മുൻ ഭരണസമിതി കാലയളവിലെ സെക്രട്ടറിമാരായ അബ്ദുൽ റഷീദ്, കെ.ബി. ശംസുദ്ദീൻ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ എ. മനോജ് കുമാർ, സുധീഷ് മുല്ലക്കൊടി, സന്തോഷ് കുമാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ എം. രജനി, അശോകൻ അഴീക്കോട്, രാജൻ, രാജേഷ്, ഇസ്മായിൽ കായച്ചിറ, സംഘാടക സമിതി ചെയർമാൻ കെ. അനിൽകുമാർ, കൺവീനർ മൻസൂർ പാമ്പുരുത്തി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.