കണ്ണൂര്‍: കണ്ണൂരിൽ നടക്കുന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍നിന്ന് നേതാക്കളെ വിലക്കിയ കോൺഗ്രസ് നടപടിക്കെതിരെ സിപിഎം നേതാവും മുൻമന്ത്രിയുമായ എം.എം മണി എം.എല്‍.എ. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പൊട്ടന്‍ ആനയെ കണ്ടതുപോലെയാണെന്ന് എം.എം. മണി പരിഹസിച്ചു.
'മഹാത്മാ ഗാന്ധിയെ കൊന്നവരുടെ കൈയില്‍ ഈ രാജ്യത്തെ കൊണ്ടെത്തിച്ചത് 60 വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് നേതൃത്വമാണ്. ഗാന്ധിജിയുടെ പ്രതിമയുടെ ഇപ്പുറത്ത് ഗാന്ധിജിയെ കൊന്നവരുടെ പ്രതിമ എത്തിച്ച സാഹചര്യമുണ്ടാക്കിയതും കോണ്‍ഗ്രസാണ്. വര്‍ഗീയതയ്‌ക്കെതിരേ പൊരുതുന്നതില്‍ ഇടതുപക്ഷത്തിന് വലിയ പങ്കുണ്ട്. അതുകാണാതെ സോണിയാ ഗാന്ധിയോ ഇവിടുത്തെ സുധാകരനോ എന്തെങ്കിലും കാണിച്ചാല്‍ പൊട്ടന്‍ ആനയെ കണ്ടപോലെയാണ്. വിഡ്ഢിത്തമാണ് എന്നാണ് എന്റെ അഭിപ്രായം' -എം.എം മണി പറഞ്ഞു.
സി.പി.എം പാർട്ടികോൺഗ്രസിനോടനുബന്ധിച്ച് നടക്കുന്ന സെമിനാറിലേക്ക് ശശി തരൂർ, കെ.വി തോമസ് എന്നീ കോൺഗ്രസ് നേതാക്കളെ ക്ഷണിച്ചിരുന്നു. എന്നാൽ, കോൺഗ്രസ് നേതാക്കൾ സി.പി.എം പരിപാടിയിൽ പങ്കെടുക്കുന്നത് കെ.പി.സി.സി വിലക്കുകയും എ.ഐ.സി.സി വിലക്ക് അംഗീകരിക്കുകയും ചെയ്തു. ശേഷം ശശി തരൂർ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചെങ്കിലും കെ.വി തോമസ് നിലപാട് വ്യക്തമാക്കിയിരുന്നില്ല. പങ്കെടുത്താൽ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മുന്നറിയിപ്പും നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മണിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.