പ​യ്യാ​മ്പ​ലത്ത് ക​ട​ലി​ൽമു​ങ്ങി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​പ്പോ​ൾ

കടലിൽ കൈവിട്ട കളി

ക​ണ്ണൂ​ർ: പ​യ്യാ​മ്പ​ലം ബീ​ച്ചി​ൽ കു​ട്ടി മു​ങ്ങി​മ​രി​ച്ച് മൂ​ന്നാം ദി​വ​സം വീ​ണ്ടും ര​ണ്ടു​പേ​ർ മു​ങ്ങിത്താ​ഴ്ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. എ​ന്നാ​ൽ, സു​ര​ക്ഷ ജീ​വ​ന​ക്കാ​ർ ഇ​രു​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി. ബീ​ച്ചി​ൽ ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽപ്പെ​ട്ട ര​ണ്ടു​പേ​രെ​യാ​ണ് ലൈ​ഫ് ഗാ​ർ​ഡു​മാ​രും കോ​സ്റ്റ​ൽ വാ​ർ​ഡ​നും ര​ക്ഷി​ച്ച​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 2.45ഓ​ടെ ത്രി​പു​ര സ്വ​ദേ​ശി​ക​ളാ​യ ധ​ർ​മേ​ന്ദ്ര(20), റ​സ്റ്റോ ജോ​യ് റി​യാ​ങ് (24) എ​ന്നി​വ​രാണ്ക ​ട​ലി​ൽ വീ​ണ​ത്.

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ഇ​രു​വ​രും പ​യ്യാ​മ്പ​ലം ബീ​ച്ചി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പു​ലി​മു​ട്ടി​ൽ കു​ളി​ക്കാ​നി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ തി​ര​മാ​ല​യി​ൽ​പെ​ട്ട് ഒ​ഴു​കു​ന്ന​ത് ബൈ​നോക്കു​ല​റി​ലൂ​ടെ ക​ണ്ടയുട​ൻ ലൈ​ഫ് ഗാ​ർ​ഡു​മാ​ർ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ലൈ​ഫ് ഗാ​ർ​ഡു​മാ​രാ​യ സ​നോ​ജ്, ഡേ​വി​ഡ് ജോ​ൺ​സ​ൺ, കോ​സ്റ്റ​ൽ വാ​ർ​ഡ​ൻ മു​ഹ​മ്മ​ദ് ഫ​മീ​സ് എ​ന്നി​വ​രാ​ണ് ഇ​രു​വ​രെ​യും ര​ക്ഷി​ച്ച​ത്.

തീ​ര​ദേ​ശ സു​ര​ക്ഷ​പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യു​ള്ള മോ​ക്ഡ്രി​ൽ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ഇ​രു​വ​രും മു​ങ്ങു​ന്ന​ത് ബൈ​നോക്കു​ല​റി​ൽ കാ​ണാ​നാ​യ​ത്. കോ​സ്റ്റ് ഗാ​ർ​ഡ്, നേ​വി, മ​റൈൻ എ​ൻ​ഫോ​ഴ്സ്മെൻറ്, ക​സ്റ്റം​സ്, ക​ട​ലോ​ര ജാ​ഗ്ര​ത സ​മി​തി, കേ​ാസ്റ്റ​ൽ പൊ​ലീ​സ്, മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ​യ്യാ​മ്പ​ല​ത്ത് മോ​ക്ഡ്രി​ൽ ന​ട​ത്തു​ന്ന​ത്. ഇ​തി​നി​ടെ പു​ലി​മു​ട്ട് ഭാ​ഗ​ത്ത് ര​ണ്ടു​പേ​ർ മു​ങ്ങി​ത്താ​ഴു​ന്ന​ത് കാ​ണു​ക​യും ഉ​ട​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. ​കുറ​ച്ചുദി​നങ്ങ​ളാ​യി പ​യ്യാ​മ്പ​ലം ബീ​ച്ചി​ൽ ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​ണ്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച കു​ട​കി​ൽ നി​ന്നെ​ത്തി​യ സം​ഘ​ത്തി​ലെ നാ​ലു പേ​ർ ക​ട​ലി​ൽ​പ്പെ​ടു​ക​യും ഒ​രു​കു​ട്ടി മ​ര​ിക്കുകയും ചെ​യ്തി​രു​ന്നു. ഇ​ത് ന​ട​ന്ന് മൂ​ന്നു ദി​വ​സ​ത്തി​നി​ടെ​യാ​ണ് വീ​ണ്ടും വ​ൻ ദു​ര​ന്ത​ത്തി​നിട​യാ​ക്കിയ സം​ഭ​വം പ​യ്യാ​മ്പ​ല​ത്ത് ന​ട​ന്ന​ത്.

ഇ​തി​നി​ടെ ജി​ല്ല​യി​ലെ പ്ര​ധാ​ന ബീ​ച്ചു​ക​ളാ​യ പ​യ്യാ​മ്പ​ലം, മു​ഴ​പ്പി​ല​ങ്ങാ​ട്, ധ​ർ​മ​ടം, ചൂ​ട്ടാ​ട്, മൂ​ൻ​കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​വ​ശ്യ​ത്തി​ന് ലൈ​ഫ് ഗാ​ർ​ഡില്ലാ​ത്ത​തും വ​ലി​യ ത​ല​വേ​ദ​നാ​യാ​കു​ന്നു​ണ്ട്. കൂ​ടാ​തെ സു​ര​ക്ഷ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും അ​നൗ​ൺസ്മെന്റ് സി​സ്റ്റം, സു​ര​ക്ഷ അ​ലാറം, ട​വ​ർ വാ​ച്ച്, ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ബോ​ട്ട് തു​ട​ങ്ങി​യ​വ​യും ബീ​ച്ചു​ക​ളി​ൽ ഉ​ട​ൻ സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ട്. 

ഈ​ദാ​ഘോ​ഷം; ബീ​ച്ചി​ലെ​ത്തു​ന്ന​വ​ർ സൂ​ക്ഷി​ക്ക​ണേ...

കു​ടും​ബ​വു​മൊ​ത്ത് പെ​രു​ന്നാ​ളാ​ഘോ​ഷി​ക്കാ​ൻ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ജി​ല്ല​യി​ലെ വി​വി​ധ ബീ​ച്ചു​ക​ളി​ൽ സാ​യാ​ഹ്ന​ത്തി​ൽ എ​ത്താ​റു​ള്ള​ത്. ഇ​ത്ത​വ​ണ​യും പെ​രു​ന്നാ​ളി​ന് പ​യ്യാ​മ്പ​ലം, മു​ഴ​പ്പി​ല​ങ്ങാ​ട്, ധ​ർ​മ​ടം, ചൂ​ട്ടാ​ട്, മൂ​ൻ​കു​ന്ന് ബീ​ച്ചു​ക​ളി​ൽ സ​ഞ്ചാ​രി​ക​ളെ​ത്തു​മെ​ന്നു​റ​പ്പാ​ണ്. എ​ന്നാ​ൽ, ക​ട​ലി​ലിറ​ങ്ങു​ന്ന​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ട​ൽ പൊ​തു​വേ കാ​ണാ​ൻ ശാ​ന്ത​മാ​ണെ​ങ്കി​ലും രൗ​ദ്ര​ഭാ​വം കൈ​വ​രി​ക്കാ​ൻ നി​മി​ഷ നേ​രം മ​തി. ഏ​തുസമയവും പ്ര​ക്ഷു​ബ്ധ​മാ​കാം. തീ​ര​ത്തോ​ട് ചേ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ മു​ഴു​വ​ൻ അ​പ​ക​ട സാ​ഹ​ച​ര്യ​മാ​ണ്. കാ​ൽ​ക്കീ​ഴി​ലെ മ​ണ്ണ് ന​ഷ്ട​പ്പെ​ട്ട് ആ​ഴ​ത്തി​ൽ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ലൈ​ഫ് ഗാ​ർ​ഡു​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ഗ​ണി​ക്ക​രു​ത്.

Tags:    
News Summary - Mokdrill was helpful; Two people who drowned in Payyambalam were rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.