കണ്ണൂർ: മേയർ അഡ്വ. ടി.ഒ. മോഹനെൻറ പേരിൽ വ്യാജ എഫ്.ബി അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം. മേയറുടെ എഫ്.ബി സുഹൃത്തുക്കളിൽ പലർക്കും മെസഞ്ചറിൽ പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചത് ഇദ്ദേഹത്തിെൻറ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ കാര്യം അറിഞ്ഞത്.
ബന്ധു ആശുപത്രിയിൽ ആണെന്നും സർവർ ഡൗൺ ആയതിനാൽ അക്കൗണ്ടിൽനിന്ന് പണം എടുക്കാൻ പറ്റാത്തതിനാൽ അടിയന്തരമായി ഗൂഗിൾ പേവഴിയോ ഫോൺ പേ വഴിയോ 19,000 രൂപ അയക്കണം എന്നുമാണ് ചിലർക്ക് സന്ദശം വന്നത്.
അത്യാസന്നനിലയിൽ ആശുപത്രിയിൽ കിടക്കുന്ന ഒരാളുടെ ഫോട്ടോയും സന്ദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അസി. കമീഷണർക്ക് പരാതി നൽകി. ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മേയർ അഡ്വ. ടി.ഒ. മോഹനൻ പരാതിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.