കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വ​യ​നാ​ട് അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന പാ​ൽ​ച്ചു​രം വെ​ള്ള​ച്ചാ​ട്ടം

സഞ്ചാരികൾക്ക് വിസ്മയമായി കൊട്ടിയൂരിലെ പാൽച്ചുരം വെള്ളച്ചാട്ടം

കൊ​ട്ടി​യൂ​ർ: വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് വി​സ്മ​യ​മാ​യി കൊ​ട്ടി​യൂ​രി​ലെ പാ​ൽ​ച്ചു​രം വെ​ള്ള​ച്ചാ​ട്ടം. എ​ന്നാ​ൽ, ഏ​വ​രു​ടെയും മ​നം​കു​ളി​ർ​പ്പി​ക്കു​ന്ന ഈ ​വെ​ള്ള​ച്ചാ​ട്ടം കാ​ണ​ണ​മെ​ങ്കി​ല്‍ സാ​ഹ​സി​ക യാ​ത്ര​ത​ന്നെ വേ​ണ്ടി​വ​രും. കൂ​റ്റ​ന്‍ പാ​റ​ക​ള്‍ക്കി​ട​യി​ലൂ​ടെ ആ​ര്‍ത്ത​ല​ച്ച് ഒ​ഴു​കു​ന്ന ചെ​കു​ത്താ​ന്‍ തോ​ടി​നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​നോ​ഹ​രി​യാ​ക്കു​ന്ന​ത് ഈ ​വെ​ള്ള​ച്ചാ​ട്ട​മാ​ണ്. വേ​ന​ല്‍ക്കാ​ല​ത്ത് ഭം​ഗി​യ​ല്‍പം കു​റ​യു​മെ​ങ്കി​ലും മ​ണ്‍സൂ​ണ്‍ ടൂ​റി​സ​ത്തി​ന് എ​ന്തു​കൊ​ണ്ടും പ​റ്റി​യ സ്ഥ​ലം ത​ന്നെ​യാ​ണി​വി​ടം.

നി​ത്യ​ഹ​രി​ത വ​ന​ത്തോ​ടു ചേ​ർ​ന്ന് കു​ത്ത​നെ താ​ഴേ​ക്കു നീ​ളു​ന്ന പാ​ൽ​ച്ചു​രം റോ​ഡി​ന് അ​ൽ​പം മാ​റി കാ​ട്ടി​നു​ള്ളി​ലാ​ണ് ഈ ​നീ​ർ​ച്ചാ​ട്ടം. പ​ല ദി​വ​സ​ങ്ങ​ളി​ലും കോ​ട​മ​ഞ്ഞി​നി​ട​യി​ലൂ​ടെ​യാ​ണ് ഇ​വി​ടെ എ​ത്താ​നാ​വു​ക. ചു​രം പാ​ത​ക​ളും കൊ​ക്ക​ക​ളും താ​ണ്ടി കാ​ൽ​ന​ട​യാ​യി അ​ര കി​ലോ​മീ​റ്റ​റോ​ളം സ​ഞ്ച​രി​ച്ചാ​ൽ വെ​ള്ള​ച്ചാ​ട്ട​മാ​യി. അ​വ​സാ​ന​ത്തെ 250 മീ​റ്റ​റോ​ളം ഭാ​ഗം വ​ന​ത്തി​ലൂ​ടെ​യാ​ണ്‌ യാ​ത്ര.

പ​ക​ൽ പോ​ലും വെ​യി​ൽ ക​ട​ന്നെ​ത്താ​ൻ മ​ടി​ക്കു​ന്ന കാ​ട്‌. വ​ഴി​നീ​ളെ പ​ല​ത​രം മ​ര​ങ്ങ​ളും പ​ന്ന​ൽ​ച്ചെ​ടി​ക​ളും വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളു​മു​ണ്ട്‌. വ​ഴി ചെ​ന്നു​നി​ൽ​ക്കു​ന്ന​ത്‌ വെ​ള്ള​ച്ചാ​ട്ട​ത്തി​ന്റെ നേ​രെ ചു​വ​ട്ടി​ലാ​ണ്‌. പാ​ൽ​നു​ര തൂ​കി​യാ​ണ്‌ വെ​ള്ളം പ​ത​ഞ്ഞ്‌ ചാ​ടു​ന്ന​ത്‌. വെ​ള്ളം ചാ​ടി​യെ​ത്തു​ന്നി​ട​ത്ത്‌ ചെ​റി​യൊ​രു കു​ളം​പോ​ലെ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്‌. അ​തി​ൽ നീ​ന്തി​ക്കു​ളി​ക്കാം. വെ​ള്ള​ച്ചാ​ട്ട​ത്തി​ന്റെ ശ​ബ്ദ​വും കി​ളി​ക​ളു​ടെ ആ​ര​വ​വും അ​ല്ലാ​തെ മ​റ്റൊ​രു ശ​ബ്ദ​വും ക​ട​ന്നെ​ത്താ​ത്ത ഇ​ടം. വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് ഒ​ന്ന് ക​ണ്ണുതു​റ​ന്നാ​ൽ ഇ​വി​ടം സ​ഞ്ചാ​രി​ക​ളു​ടെ മ​ൺ​സൂ​ൺ താ​വ​ള​മാ​കു​മെ​ന്നു​റ​പ്പ്.

Tags:    
News Summary - Palchuram water Falls in Kottiyur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.