പാനൂർ: കടൽവിറ്റ പിണറായി സർക്കാറിനെ ജനം ആഴക്കടലിൽ വലിച്ചെറിയുമെന്നും ആകാശവും ഭൂമിയും വിറ്റ് തുലച്ച മോദി സർക്കാറും കടൽ വിറ്റ പിണറായി സർക്കാറും രാജ്യത്തിെൻറ ശാപമാണെന്നും കെ. മുരളീധരൻ എം.പി. പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ കൂത്ത്പറമ്പ് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പൊട്ടങ്കണ്ടി അബ്ദുല്ലയുടെ തെരെഞ്ഞടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വി. സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സ്ഥാനാർഥി പൊട്ടങ്കണ്ടി അബ്ദുല്ല, വി.കെ. അബ്ദുൽ ഖാദർ മൗലവി, അബ്ദു റഹ് മാൻ കല്ലായി, പി. കുഞ്ഞുമുഹമ്മദ്, പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങൾ, വർക്കി വട്ടപ്പാറ, അഡ്വ. അബ്ദുൽ കരീം ചേലാരി, വി.പി. വമ്പൻ, എൻ.എ. അബൂബക്കർ മാസ്റ്റർ, വി.എ. നാരായണൻ, സജീവ് മാറോളി, പി.കെ. ഷാഹുൽ ഹമീദ്, അൻസാരി തില്ലങ്കേരി എന്നിവർ സംസാരിച്ചു.
കെ. മുരളീധരൻ എം.പി മുഖ്യരക്ഷാധികാരിയും, കെ. പ്രഭാകരൻ ചെയർമാനും, പി.പി.എ. ഹമീദ് കൺവീനറും, പി.കെ. ഷാഹുൽ ഹമീദ് വർക്കിങ് ചെയർമാനും വി. നാസർ മാസ്റ്റർ ട്രഷററുമായ 2001 അംഗ തെരഞ്ഞെടുപ്പ്കമ്മിറ്റി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.