പാനൂർ: മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം ഭാരവാഹി യോഗം നടക്കുന്നതിനിടെ യൂത്ത് ലീഗ് പ്രവർത്തകർ യോഗം അലങ്കോലമാക്കാൻ ശ്രമിക്കുകയും ചേരിതിരിഞ്ഞ് പോർവിളിക്കുകയും ചെയ്തു.
സ്ഥലത്തെത്തിയ പൊലീസ് ലാത്തിവീശി ഇരുവിഭാഗത്തെയും തുരത്തി. യോഗം നിർത്തിവെപ്പിക്കുകയും ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയാണ് അമ്പതിലധികം പേർ ചേരിതിരിഞ്ഞ് ആക്രമണത്തിലേർപ്പെട്ടത്.
ഇവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. മുസ്ലിം ലീഗിലെ ടി. അബൂബക്കർ, റിയാസ് നൊച്ചോളി എന്നിവരെ പുറത്താക്കിയതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ഓഫിസിനുള്ളിലുള്ള അടിയിൽ കലാശിച്ചത്. ഇവരെ അനുകൂലിക്കുന്ന വലിയ വിഭാഗം പ്രവർത്തകർ പാനൂരിൽ ഇരുവർക്കും അഭിവാദ്യമർപ്പിച്ച് ഫ്ലക്സ്ബോർഡുകൾ സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസവും ഓഫിസിൽ സംഘർഷമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.