പാനൂർ: കൂറ്റേരിയിലും ചെണ്ടയാടും എട്ട് മുസ്ലിംലീഗ് പ്രവർത്തകർക്ക് നേെര വധശ്രമം. യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറി കൂറ്റേരിപൊയിലിലെ കെ.പി. മൻജൂറിന് വെേട്ടറ്റു.
കൂറ്റേരിയിലെ ചേമ്പിലകോത്ത് പള്ളിക്ക് സമീപം വച്ചാണ് മൻജൂർ, സൈദ് മനാഫ് (22) അരയാക്കൂൽ സ്വദേശി ത്വാഹ മൻസിലിൽ ആദിൽ (21) എന്നിവരെ ഇരുപതംഗസംഘം ആക്രമിച്ചത്. പാനൂർ മാക്യു മാർട്ട് സൂപ്പർമാർക്കറ്റ് ജീവനക്കാരാണ് മൻജൂറും മനാഫും. ബികോം വിദ്യാർഥിയായ ആദിൽ പാനൂർ പവർഫുൾ റെഡിമെയ്ഡ്സ് ജീവനക്കാരനാണ്.
ഇതിന് പിന്നാലെ 10.30ഓടെ ചെണ്ടയാട് അഞ്ച് പേരും ആക്രമണത്തിനിരയായി. മർദനമേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ ബി.ജെ.പി പ്രവർത്തകരാെണന്ന് മുസ്ലിംലീഗ് ആരോപിച്ചു.
പരിക്കേറ്റവരെ സംസ്ഥാന യൂത്ത് ലീഗിന്റെ സെക്രട്ടറി സി.കെ. മുഹമ്മദലി, ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് നസീർ നെല്ലൂർ, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് വി. ഫൈസൽ മാസ്റ്റർ, നൗഫൽ പനോൽ, സി.കെ നജാഫ്, സാദിഖ്, അർഷദ് മൂലക്കാട്, അക്ബർ പെരിങ്ങത്തൂർ, പി.കെ മുഹമ്മദലി തുടങ്ങിയവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.