പാനൂർ: പാനൂർ മുഴുവൻ കാമറക്കണ്ണിലാക്കാൻ പൊലീസ്. പാനൂർ ടൗൺ മുഴുവനായും കാമറ നിരീക്ഷണത്തിലായതോടെ സംവിധാനം മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുകയാണ്.
പാനൂരിെൻറ പൊതുസുരക്ഷക്കും കുറ്റകൃത്യങ്ങൾ തടയുന്നതിനും ട്രാഫിക് നിയമങ്ങൾ നടപ്പാക്കുന്നതിനുമാണ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കാമറകൾ സ്ഥാപിക്കുന്നത്. പാനൂർ ടൗണിൽ നിലവിലുള്ള കാമറകൾക്കു പുറമെയാണ് ജനങ്ങളുടെ സഹകരണത്തോടെ 20 കാമറകൾകൂടി പാനൂർ ടൗണിൽ സ്ഥാപിക്കുന്നത്.
അതിെൻറ നടപടിക്രമങ്ങൾ പൂർത്തിയായി. 10 ദിവസംകൊണ്ട് കാമറകൾ പ്രവർത്തനസജ്ജമാകും. ഇതോടൊപ്പംതന്നെ സ്റ്റേഷൻ പരിധിയിലെ പാലത്തായി, എലാങ്കോട്, കൈവേലിക്കൽ, കൂറ്റേരി ഭാഗങ്ങളിലും കാമറകൾ സ്ഥാപിച്ചു വരുകയാണ്. ഇതോടെ വിവിധ മേഖലകളിൽ ക്രമസമാധാനപാലനം സുഗമമാവുകയും ട്രാഫിക് നിയമങ്ങൾ കൂടുതൽ കാര്യക്ഷമതയോടെ നടപ്പാക്കാൻ കഴിയുമെന്നും പൊലീസ് ഇൻസ്പെക്ടർ ഫായിസ് അലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.