ചെറുവാഞ്ചേരി: മോഡൽ അഗ്രോ സർവിസ് സെൻറർ പ്രവർത്തനം നിലച്ചിട്ട് രണ്ടുവർഷം. സംസ്ഥാന തലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച അഗ്രോ സർവിസ് സെൻററാണ് 2019ൽ അടച്ചുപൂട്ടിയത്. ഇതോടെ അധികൃതരുടെ അനാസ്ഥയിൽ ലക്ഷക്കണക്കിനു രൂപയുടെ കാർഷികയന്ത്രങ്ങളാണ് തുരുമ്പെടുത്തു നശിക്കുന്നത്.
നവീന യന്ത്രങ്ങളുമായാണ് ഏഴു വർഷം മുമ്പ് മോഡൽ അഗ്രോ സർവിസ് സെൻറർ ചെറുവാഞ്ചേരിയിൽ പ്രവർത്തനമാരംഭിച്ചത്. വിത്ത് വിതക്കുന്നത് മുതൽ കൊയ്ത്തിനും മെതിക്കും വരെ ആവശ്യമായ യന്ത്രങ്ങളുമായിട്ടായിരുന്നു അഗ്രോ സർവിസ് സെൻററിെൻറ കടന്നുവരവ്.
ന്യൂ ജനറേഷൻ കാർഷികയന്ത്രങ്ങളെ വളരെ പ്രതീക്ഷയോടെയായിരുന്നു കർഷകസമൂഹം നോക്കിക്കണ്ടിരുന്നത്. സർവിസ് സെൻററിലെ നടീൽ യന്ത്രത്തിനും ടില്ലറിനും കൊയ്ത്ത് യന്ത്രത്തിനുമെല്ലാം വയനാട്ടിൽ നിന്നുവരെ അന്ന് ആവശ്യക്കാർ എത്തിക്കൊണ്ടിരുന്നു. എന്നാൽ, കാർഷിക മേഖലക്ക് കരുത്താകേണ്ട സ്ഥാപനം ഏതാനും വർഷം കൊണ്ടു തന്നെ അടച്ചുപൂട്ടി. അഗ്രോ സർവിസ് സെൻററിന് കീഴിലുണ്ടായിരുന്ന 40 ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണിപ്പോൾ തുരുമ്പെടുത്തു നശിക്കുന്നത്. ട്രാക്ടറുകൾ, ടില്ലറുകൾ, നടീൽ യന്ത്രം, കൊയ്ത്ത് യന്ത്രം, മിനിട്രാക്ടർ, ഗാർഡൻ ടില്ലർ, ബ്രഷ് കട്ടർ എന്നിവയെല്ലാമാണ് നശിക്കുന്നത്.
സ്ഥാപനത്തിെൻറ കൈവശമുണ്ടായിരുന്ന പിക്കപ്പ് വാൻ, കൊപ്ര ഡ്രയർ, ജനറേറ്റർ, തെങ്ങുകയറ്റ യന്ത്രങ്ങൾ എന്നിവയെ സംബന്ധിച്ചും കൃത്യമായ വിവരമില്ല. ചെറുവാഞ്ചേരി കർഷക -തൊഴിലാളി ക്ഷേമസഹകരണ സംഘത്തിനാണ് ആദ്യഘട്ടത്തിൽ സെൻററിെൻറ നടത്തിപ്പു ചുമതല നൽകിയിരുന്നത്.
എന്നാൽ, പിന്നീട് ഭരണമാറ്റത്തെത്തുടർന്ന് സഹകരണ സംഘത്തെ ഒഴിവാക്കി സെൻറർ പ്രവർത്തനം കൃഷി വകുപ്പ് അഡീ. ഡയറക്ടർ ഏറ്റെടുത്തു. ഇതോടെ പ്രവർത്തനം അവതാളത്തിലാവുന്ന സ്ഥിതിയാണുണ്ടായത്. കെട്ടിടത്തിെൻറ വാടകയോ, ജീവനക്കാരായ ഫുഡ് സെക്യൂരിറ്റി ആർമി അംഗങ്ങളുടെ ശമ്പളമോ പോലും കൃത്യമായി നൽകാൻ അധികൃതർക്ക് സാധിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.