പാപ്പിനിശ്ശേരി: ഇരിണാവ് ഡാം പരിസരം കേന്ദ്രീകരിച്ച് ടൂറിസം വികസനത്തിന് പദ്ധതി ആരംഭിക്കുന്നു. ഇതിന്റെ മുന്നോടിയായി സ്ഥലം എം.എൽ.എ എം. വിജിന്റെ നേതൃത്വത്തിൽ പദ്ധതി പ്രദേശം വിദഗ്ധ സംഘം സന്ദർശിച്ചു. ഇറിഗേഷൻ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്താണ് പദ്ധതി ഒരുങ്ങുന്നത്. പുഴയുടെ സൗന്ദര്യം ആസ്വദിക്കുന്നതോടൊപ്പം, ബോട്ടിങ്, കുട്ടികളുടെ പാർക്ക്, ഫുഡ് കോർട്ട്, കഫറ്റീരിയ ഉൾപ്പെടെയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
വിശദമായ പദ്ധതി തയാറാക്കി സർക്കാറിന്റെ അംഗീകാരത്തിന് സമർപ്പിക്കും. അംഗീകാരം ലഭിക്കുന്നതോടെ പദ്ധതി ആരംഭിക്കും. പ്രദേശത്തിന്റെ ടൂറിസം വികസനത്തിനും നിരവധിപേർക്ക് തൊഴിൽ ലഭ്യമാക്കാനും പദ്ധതിയിലൂടെ സാധിക്കും.
എം.എൽ.എയോടൊപ്പം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ, കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ബാലകൃഷ്ണൻ, മൈനർ ഇറിഗേഷൻ വകുപ്പ് അസി. എക്സി. എൻജിനീയർ ഇ.എൻ. രവീന്ദ്രൻ, എക്സി. എൻജിനീയർ ഇ. സച്ചിൻ, ആർകിടെക് യു. മുഹമ്മദ്, വില്ലേജ് ഓഫിസർമാരായ കെ.ടി. വിനോദ്, എം.വി. മനോഹരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. പ്രീത, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. കണ്ണൻ, ടി. ചന്ദ്രൻ, വാർഡ് അംഗം ഭാനുമതി എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.