പാപ്പിനിശ്ശേരി: മയക്കുമരുന്ന് പിടിച്ചെടുക്കാനെത്തിയ എക്സൈസ് ഓഫീസർക്ക് വെട്ടേറ്റു. കണ്ണപുരം പാലത്തിനു സമീപം യോഗശാലയിൽ മയക്കുമരുന്ന് വിൽപന നടത്തുന്നയാളെ കസ്റ്റഡിയിലെടുക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പാപ്പിനിശ്ശേരി എക്സൈസ് സിവിൽ ഓഫീസറായ അഴിക്കോട് സ്വദേശി വി. നിഷാദിനാണ് വെട്ടേറ്റത്. അക്രമം നടത്തിയ ഷബിൽ (36) എന്നയാളെ കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ഒാടെയാണ് സംഭവം. മയക്കുമരുന്ന് വിൽപനയെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്. പ്രദേശത്ത് കരിക്ക് വിൽപനക്കാരനായ ഷബിൽ ഏറെക്കാലമായി മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. എക്സൈസ് ഓഫീസറെ ഇയാൾ ചവിട്ടി വീഴ്ത്തുകയും കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നു.
കൂടെയുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥർ നിഷാദിനെ ചെറുകുന്ന് മിഷൻ ആശുപത്രയിലെത്തിക്കുകയും പിന്നീട് വിദഗ്ധ ചികിത്സക്കായി കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.