അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ൽ ഹൈ​ടെ​ക് ഫി​ഷ്​ മാ​ർ​ട്ട്​ ആ​രം​ഭി​ക്കു​ന്ന​തു​സം​ബ​ന്ധി​ച്ച്​​ ചേ​ർ​ന്ന

യോ​ഗ​ത്തി​ൽ കെ.​വി. സു​മേ​ഷ് എം.​എ​ൽ.​എ സം​സാ​രി​ക്കു​ന്നു

പാ​പ്പി​നി​ശ്ശേ​രി: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ല​യി​ലെ എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും മ​ത്സ്യ​ഫെ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഹൈ​ടെ​ക് ഫി​ഷ്​ മാ​ർ​ട്ട്​ ആ​രം​ഭി​ക്കും.

അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ൽ ഹൈ​ടെ​ക് ഫി​ഷ്​ മാ​ർ​ട്ട്​ ആ​രം​ഭി​ക്കു​ന്ന​തു​സം​ബ​ന്ധി​ച്ച്​​ കെ.​വി. സു​മേ​ഷ് എം.​എ​ൽ.​എ​യും ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​സി​ഡ​ന്‍റു​മാ​രും മ​ത്സ്യ​ഫെ​ഡ്​ അ​ധി​കൃ​ത​രും പ​​ങ്കെ​ടു​ത്ത യോ​ഗം ച​ർ​ച്ച ചെ​യ്തു.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​ഷ​ര​ഹി​ത മ​ത്സ്യ​ങ്ങ​ൾ ഉ​ന്ന​ത ഗു​ണ​നി​ല​വാ​ര​ത്തി​ലും മി​ത​മാ​യ വി​ല​ക്കും ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഫി​ഷ്​ മാ​ർ​ട്ട്​ ആ​രം​ഭി​ക്കു​ന്ന​ത്. ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ഫി​ഷ്​ മാ​ർ​ട്ട്​ ആ​രം​ഭി​ക്കു​ന്ന​തി​ന്​ സ്ഥ​ല​മോ കെ​ട്ടി​ട​മോ വി​ട്ടു​ന​ൽ​ക​ണം. ഒ​രു യൂ​നി​റ്റി​ന് ഒ​ന്ന​ര സെൻറ് സ്ഥ​ല​മാ​ണ്​ വേ​ണ്ട​ത്. സ്ഥ​ല​വും കെ​ട്ടി​ട​വും അ​നു​വ​ദി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് നി​യ​മാ​നു​സൃ​ത​മാ​യ വാ​ട​ക ല​ഭി​ക്കും. സ്ഥ​ലം മാ​ത്ര​മാ​ണ് അ​നു​വ​ദി​ക്കു​ന്ന​തെ​ങ്കി​ൽ പാ​ട്ട​ത്തി​ന്​ ഏ​റ്റെ​ടു​ക്കും. ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ മ​ത്സ്യ​ഫെ​ഡ്​ കെ​ട്ടി​ടം നി​ർ​മി​ക്കും. ഇ​തി​നാ​യി ഒ​രു യൂ​നി​റ്റി​ന് അ​ഞ്ചു​മു​ത​ൽ ഏ​ഴു​ല​ക്ഷം വ​രെ​യു​ള്ള തു​ക ചെ​ല​വ​ഴി​ക്കും.

വി​ൽ​പ​ന​ക്കാ​വ​ശ്യ​മാ​യ മ​ത്സ്യം മ​ത്സ്യ​ഫെ​ഡ്​ അ​നു​വ​ദി​ക്കും. മു​റി​ച്ച് വൃ​ത്തി​യാ​ക്കി​യാ​ണ് വി​ൽ​പ​ന ന​ട​ത്തു​ക. ക​മീ​ഷ​ൻ വ്യ​വ​സ്ഥ​യി​ലാ​ണ് മ​ത്സ്യം അ​നു​വ​ദി​ക്കു​ക. നി​ര​വ​ധി​പേ​ർ​ക്ക് തൊ​ഴി​ൽ സാ​ധ്യ​ത​യു​ള്ള പ​ദ്ധ​തി​യാ​ണി​ത്. ആ​ല​പ്പു​ഴ​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും മെ​ച്ച​പ്പെ​ട്ട നി​ല​വാ​ര​ത്തി​ൽ ഇ​ത്ത​രം ഹൈ​ടെ​ക് മാ​ർ​ട്ട് ന​ട​ന്നു​വ​രു​ന്നു​ണ്ട്.

യോ​ഗ​ത്തി​ൽ ക​ണ്ണൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​സി. ജി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ള​പ​ട്ട​ണം, പാ​പ്പി​നി​ശ്ശേ​രി, നാ​റാ​ത്ത്, ക​ണ്ണൂ​ര്‍, ചി​റ​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​ര്‍ പ​ങ്കെ​ടു​ത്തു. മ​ത്സ്യ​ഫെ​ഡ് ജി​ല്ല മാ​നേ​ജ​ർ വി. ​ര​ജി​ത പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. 

Tags:    
News Summary - Matsyafed with high-tech fish mart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.