പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മേൽപാലത്തിലെ കുഴികൾ നിരവധി തവണ അടച്ചിട്ടും പരിഹാരമില്ലാത്ത അവസ്ഥയിൽ പാലം കിളച്ചു കോരാൻ തുടങ്ങി. രണ്ടു മീറ്ററിലധികം ചതുരത്തിലാണ് പാലത്തിലെ ഉപരിതലം മുറിച്ചു മാറ്റുന്നത്. മഴ കരണം ഇത്രയും ഭാഗം ടാർ ചെയ്ത് നവീകരിക്കാൻ ദിവസങ്ങളെടുക്കും.
വ്യാഴാഴ്ച പെയ്ത മഴയോടെ പാലത്തിലെ കിളച്ചു മാറ്റിയ സ്ഥലത്ത് വെള്ളം നിറഞ്ഞ് വലിയ കുളമായിട്ടുണ്ട്. പാലത്തിലെ പകുതിയോളം വീതിയിൽ കുഴികളായതിനാൽ വാഹനയാത്ര ദുഷ്കരമാണ്. ഒരേസമയം ഇരുഭാഗത്തേക്കും വാഹനം പോകാൻ കഴിയാതെ കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.