പാപ്പിനിശ്ശേരി: ചുങ്കത്തുള്ള പെരിയാർ പ്ലൈവുഡ്സ് കമ്പനിയുടെ 60ഒാളം അടി ഉയരമുള്ള പുകക്കുഴലിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ അന്തർ സംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു. ഞായറാഴ്ച രാത്രിയാണ് ഒഡിഷ സ്വദേശി ബഞ്ചൻ മാലിക്ക് (25) എന്നയാളെ അഗ്നിശമനസേനയും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.
അഗ്നിശമനസേന മുകളിൽ കയറാൻ ശ്രമിച്ചാൽ താഴേക്ക് ചാടുമെന്നും ഭീഷണിയുയർത്തി. ഒടുവിൽ സഹപ്രവർത്തകരെക്കൊണ്ട് അനുനയിപ്പിച്ച് അവർ മുകളിൽ കയറി അഗ്നിശമന സേനയുടെ സഹായത്താൽ കയർ കുടുക്കിയാണ് ബഞ്ചൻ മാലിക്കിനെ താഴെയിറക്കിയത്. കമ്പനി ഒരു വർഷം പൂട്ടിയിട്ട് പൂജയും ബലിയും നടത്തണമെന്നായിരുന്നു ഇയാളുടെ ആവശ്യം.
രാത്രി 12നുശേഷം താഴെയിറക്കുകയും അവശനായ ഇദ്ദേഹത്തെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അഗ്നിശമനസേന വിഭാഗം അസി. സ്റ്റേഷൻ ഓഫിസർ ഇ. ഉണ്ണികൃഷ്ണന്, വളപട്ടണം പൊലീസ് പ്രിൻസിപ്പൽ എസ്.ഐ എം.കെ. ഡിജേഷ്, അഡീഷനൽ എസ്.ഐ പി. പ്രസാദ് എന്നിവർ ചേർന്നാണ് ബഞ്ചമിൻ മാലിക്കിനെ രക്ഷപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.