പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി എം.എം ആശുപത്രിയുടെ മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ പാപ്പിനിശ്ശേരി സ്വദേശി എം. മൻസൂറിനെ (30) വളപട്ടണം പൊലീസും അഗ്നിശമന സേനയും ചേർന്ന് താഴെയിറക്കി. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. അടിപിടിയുമായി ബന്ധപ്പെട്ട് നിസ്സാര പരിക്കേറ്റ യുവാവ് ആശുപത്രിയിൽ വൈകീട്ട് ചികിത്സ തേടിയിരുന്നു.
ലഹരിയിലായിരുന്ന യുവാവ് ആവശ്യമായ രീതിയിൽ ചികിത്സ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതരോട് തർക്കിച്ചു. തുടർന്ന് ആശുപത്രി വിട്ട യുവാവ് രാത്രി എത്തിയാണ് ടെറസിൽ കയറിയത്. ഡോക്ടർ മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം താഴേക്ക് ചാടി ജീവനൊടുക്കുമെന്നും പറഞ്ഞാണ് ഭീഷണി മുഴക്കിയത്.
ഇേതാടൊപ്പം യുവാവ് അസഭ്യങ്ങളും വിളിച്ചുപറയുന്നുണ്ടായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് വളപട്ടണം പൊലീസും കണ്ണൂരിൽ നിന്നുള്ള അഗ്നിശമന സേനയും ആശുപത്രിയിലെത്തിയാണ് യുവാവിനെ താെഴ ഇറക്കിയത്. വൈദ്യ പരിശോധനക്കു ശേഷം മൻസൂറിനെ രാത്രിയോടെ വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.