പാപ്പിനിശ്ശേരി: ഓട്ടോറിക്ഷയിടിച്ച് വിദ്യാർഥി മരിച്ചു. അരോളി ഗവ. ഹയർസെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥി റുഷൈദ് മുഹമ്മദാണ് (15) മരിച്ചത്. ഞായറാഴ്ച വൈകീട്ട് ചാലാട് മണലിലെ കടയിൽ സാധനം വാങ്ങാൻ റോഡരികിലൂടെ നടന്നുപോകുന്നതിനിടെ അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു.
മണലിലെ പിതാവിെൻറ വീട്ടിൽ അവധി ദിവസത്തിൽ വന്നതായിരുന്നു. മണൽ ഒറ്റത്തെങ്ങ് സ്വദേശി കെ.പി. റിയാസിെൻറയും പാപ്പിനിശ്ശേരിയിലെ കെ.പി. റസിനയുടെയും മകനാണ്. സഹോദരൻ: മുഹമ്മദ് നിഷാൽ (അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.