പാപ്പിനിശ്ശേരി: ഹാഷിഷ് ഓയിലുമായി (കഞ്ചാവ് ഓയിൽ) രണ്ടുപേരെ വളപട്ടണം പൊലീസ് അറസ്റ്റുചെയ്തു. താണ മാണിക്കകാവിനു സമീപത്തെ മുഹമ്മദ് അനീസ് അലി, പാപ്പിനിശ്ശേരി അരോളിയിലെ ടി.പി. റാഹിൽ എന്നിവരെയാണ് ഇൻസ്പെക്ടർ കെ.പി. ഷൈനും സംഘവും അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് നടത്തിയ പൊലീസ് പട്രോളിങ്ങിലാണ് പിടികൂടിയത്.
പാപ്പിനിശ്ശേരി അരോളിയിൽ അരയാല റോഡിലെ കപ്പാലത്തിനു സമീപം സംശയാസ്പദ നിലയിൽ വാഹനം നിർത്തിയിട്ടതായി കണ്ടതിൽ നടത്തിയ അന്വേഷണത്തിലും പരിശോധനയിലുമാണ് ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. എ.എസ്.ഐ മാത്യു, കെ. പരജീഷ്, ബിൻറോ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.