1. ലി​ജി​മ റോ​ഡി​ൽ ഓ​വു​ചാ​ലി​ൽ​നി​ന്ന്​ നീ​ക്കം ചെ​യ്ത മാ​ലി​ന്യം റോ​ഡ​രി​കി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്നു 2. സ്റ്റേ​ഷ​ൻ റോ​ഡി​ൽ റെ​യി​ൽ​വേ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള മ​രം മു​റി​ച്ച് റോ​ഡ​രി​കി​ൽ കൂ​ട്ടി​യി​ട്ട​

നി​ല​യി​ൽ. ഇ​വി​ടെ മാ​ലി​ന്യ​വും ത​ള്ളു​ന്നു

പാപ്പിനിശ്ശേരിയിൽ സർവത്ര മാലിന്യം...

പാ​പ്പി​നി​ശ്ശേ​രി: നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ വാ​രി​ക്കു​ട്ടി​യ പാ​പ്പി​നി​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ മാ​ലി​ന്യ​ക്കൂ​മ്പാ​രം. കോ​ല​ത്തു​വ​യ​ൽ -ലി​ജി​മ റോ​ഡി​ലെ ഓ​വു​ചാ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ച്ച്​ മാ​ലി​ന്യം റോ​ഡ​രി​കി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു. പ​രി​സ​ര​വാ​സി​ക​ൾ പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും അ​ധി​കൃ​ത​ർ ചെ​വി​കൊ​ണ്ടി​ല്ല. മാ​ലി​ന്യം പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ക​യാ​ണ്. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ ഉ​ണ​ങ്ങി​യ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യ ക​ഷ്ണ​ങ്ങ​ൾ റോ​ഡ​രി​കി​ൽ കൂ​ട്ടി​യി​ട്ട​തി​നാ​ൽ ചി​ല​ർ ഇ​വി​ടെ മാ​ലി​ന്യം ത​ള്ളു​ന്ന​തും ദു​രി​ത​മാ​കു​ന്നു. ഇ​വി​ടം മാ​ലി​ന്യ​കേ​ന്ദ്ര​മാ​യി മാ​റി. ചു​ങ്കം -റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ മാ​ലി​ന്യം അ​ല​ക്ഷ്യ​മാ​യി കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. നാ​നാ​സ്ഥ​ല​ത്തും മാ​ലി​ന്യം കു​ന്നു​കൂ​ടു​മ്പോ​ൾ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ്​ പ​രാ​തി. കൂ​ട്ടി​യി​ട്ട മാ​ലി​ന്യം ഉ​ട​ൻ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും പാ​പ്പി​നി​ശ്ശേ​രി​യെ വീ​ണ്ടും മാ​ലി​ന്യ പ​ഞ്ചാ​യ​ത്താ​ക്ക​രു​തെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - waste in Pappinisseri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.