പയ്യന്നൂർ: പരിസര ശുചിത്വ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി പയ്യന്നൂരിൽ ശിൽപമൊരുങ്ങുന്നു. നഗരസഭ ശുചിത്വമിഷന്റെ നേതൃത്വത്തിൽ പെരുമ്പയിൽ ദേശീയ പാതയോരത്താണ് ശുചിത്വമിഷന്റെ ലോഗോയായ ചൂല് കൊത്തിയെടുത്ത് നിൽക്കുന്ന കാക്കയുടെ ശിൽപമൊരുങ്ങുന്നത്.
ശിൽപി ഉണ്ണി കാനായിയാണ് എട്ടടി നീളത്തിലും അഞ്ചടി ഉയരത്തിലുമുള്ള കാക്കയെ തയാറാക്കിയത്. കളിമണ്ണിൽ നിർമിച്ച ശേഷം രണ്ടു മാസം സമയമെടുത്ത് ഫൈബർ ഗ്ലാസിലാണ് പൂർത്തിയാക്കിയത് .
പരസ്ഥിതി ദിനമായ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത ശിൽപം ഉദ്ഘാടനം ചെയ്യും. നിർമാണത്തിന് സഹായിയായി ഉണ്ടായിരുന്നത് സുരേഷ് അമ്മാനപ്പാറ, ബാലൻ പാച്ചേനി, വിനേഷ് കൊയക്കീൽ ബിജു കൊയക്കീൽ മിഥുൻ കാനായി, ടി.കെ. അഭിജിത്ത് എന്നിവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.