ഏ​ഴോം പ​ഞ്ചാ​യ​ത്തി​നു വേ​ണ്ടി ഉ​ണ്ണി കാ​നാ​യി നി​ർ​മി​ച്ച അ​ക്ഷ​ര​ശി​ൽ​പം

അക്ഷരഗ്രാമത്തിന് അലങ്കാരമായി ഇനി ശിൽപവും അക്ഷരമുത്തശ്ശിയും

പ​യ്യ​ന്നൂ​ർ: ആ​ദ്യ ജ​ന​കീ​യ സ​മ്പൂ​ർ​ണ സാ​ക്ഷ​ര​ത ഗ്രാ​മ​മാ​യ ഏ​ഴോം​ഗ്രാ​മ​ത്തി​ന് അ​ല​ങ്കാ​ര​മാ​യി ഇ​നി അ​ക്ഷ​ര​മു​ത്ത​ശ്ശി​യു​ടെ ശി​ൽ​പ​വും. പ്ര​ശ​സ്ത ശി​ൽ​പി ഉ​ണ്ണി കാ​നാ​യി​യാ​ണ് അ​ക്ഷ​ര​മു​ത്ത​ശ്ശി​യു​ടെ ശി​ൽ​പ​മൊ​രു​ക്കു​ന്ന​ത്. ര​ണ്ട​ര അ​ടി ഉ​യ​ര​മു​ള്ള പീ​ഠ​ത്തി​ൽ മു​ന്ന​ര അ​ടി ഉ​യ​ര​മു​ള്ള മു​ത്ത​ശ്ശി ശി​ൽ​പം മ​ണ്ണെ​ണ്ണ വി​ള​ക്കി​ന്റെ പ്ര​കാ​ശ​ത്തി​ൽ പു​സ്ത​കം വാ​യി​ക്കു​ന്ന രീ​തി​യി​ലാ​ണ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​ത്.

ഉ​ണ്ണി​യോ​ടൊ​പ്പം നി​ർ​മാ​ണ സ​ഹാ​യി​ക​ളാ​യ​ത് ഷൈ​ജി​ത്ത് കു​ഞ്ഞി​മം​ഗ​ലം, വി. ​വി​നേ​ഷ്, സി. ​സു​രേ​ശ​ൻ എ​ന്നി​വ​രാ​ണ്. നി​ർ​മാ​ണം വി​ല​യി​രു​ത്താ​ൻ ഏ​ഴോം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​ഗോ​വി​ന്ദ​ൻ, സെ​ക്ര​ട്ട​റി ഡി.​എ​ൻ. പ്ര​മോ​ദ്, വി.​ആ​ർ.​വി. ഏ​ഴോം, കെ.​പി. അ​നി​ൽ​കു​മാ​ർ, പി. ​സു​ലോ​ച​ന, കെ.​വി. രാ​ജ​ൻ എ​ന്നി​വ​ർ കാ​നാ​യി​യി​ൽ ശി​ൽ​പ്പി​യു​ടെ പ​ണി​പ്പു​ര​യി​ലെ​ത്തി. ഏ​ഴോം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ ര​ജ​ത ജൂ​ബി​ലി സ്മാ​ര​ക ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ക്ഷ​ര​ശി​ൽ​പം ഒ.​വി. നാ​രാ​യ​ണ​ൻ അ​നാ​ച്ഛാ​ദ​നം ചെ​യ്യും.

Tags:    
News Summary - akshra gramam-akshara muthasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.