കമ്പിയിൽ കുടുങ്ങി ബൈക്കപകടം, കെ.എസ്.ഇ.ബിക്കെതിരെ കേസ്

പ​യ്യ​ന്നൂ​ർ: ചു​രു​ട്ടി​വെ​ച്ച വൈ​ദ്യു​തി​ക്ക​മ്പി​യി​ൽ ട​യ​ർ കു​ടു​ങ്ങി ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പെ​ട്ട സം​ഭ​വ​ത്തി​ൽ യു​വാ​വി​ന്റെ പ​രാ​തി​യി​ൽ കെ.​എ​സ്.​ഇ.​ബി​ക്കെ​തി​രെ കേ​സ്. രാ​മ​ന്ത​ളി ഏ​ഴി​മ​ല ചെ​രി​ച്ചി​ലി​ലെ തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി പ​ള്ളി​ക്കോ​ൽ പ്ര​ശാ​ന്തി​ന്റെ (40) പ​രാ​തി​യി​ലാ​ണ് കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ​ക്കെ​തി​രെ പ​യ്യ​ന്നൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ മാ​സം 26ന് ​രാ​ത്രി 7.15ഓ​ടെ ചെ​രി​ച്ചി​ൽ ക​രി​ങ്ക​ൽ ക്വാ​റി​ക്ക​ടു​ത്താ​ണ് പ്ര​ശാ​ന്ത് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പൊ​ട്ടി​വീ​ണ വൈ​ദ്യു​തി​ക്ക​മ്പി വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ച​ശേ​ഷം റോ​ഡ​രി​കി​ൽ ചു​രു​ട്ടി​വെ​ച്ച​താ​യും ഇ​തി​ൽ ച​ക്രം കു​ടു​ങ്ങി ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ പ്ര​ശാ​ന്തി​നെ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

Tags:    
News Summary - Bike accident due to getting stuck in wire, case against KSEB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.