പയ്യന്നൂർ: ചരക്കുവണ്ടികളും അപൂർവമായുള്ള യാത്രാവണ്ടികളും നിർത്താതെ പോയ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ആറുമാസത്തിനു ശേഷം ഇന്നാദ്യമായി ഒരു വണ്ടി ബ്രേക്കിടും.മംഗളൂരു-ചെന്നൈ മെയിൽ സൂപ്പർ ഫാസ്റ്റായിരിക്കും ഞായറാഴ്ച പയ്യന്നൂർ സ്റ്റേഷനിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്ത് ചരിത്രത്തിെൻറ ഭാഗമാവുക.
ലോക്ഡൗൺ തുടങ്ങി ആറുമാസത്തിനുശേഷം പയ്യന്നൂരിൽ സ്റ്റോപ്പുള്ള ആദ്യ ട്രെയിനാണ് ഞായറാഴ്ച മുതൽ ഓടിത്തുടങ്ങുന്നത്. മംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് പോകുന്ന മെയിൽ സൂപ്പർ ഫാസ്റ്റ് ട്രെയിനിെൻറ ചൂളംവിളി അങ്ങനെ ദുരിതകാലത്തിെൻറ യാത്രാചരിത്രത്തിൽ അടയാളപ്പെടും. വണ്ടിയുടെ പയ്യന്നൂരിലെ സമയം ഉച്ച 03.05നായിരിക്കും.
ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്ക് മടങ്ങുമ്പോൾ പയ്യന്നൂരിലെത്തുക ചൊവ്വാഴ്ച രാവിലെ 09.50നും. ഇനി മുതൽ എല്ലാ ദിവസങ്ങളിലും ഈ വണ്ടി ഓടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.റിസർവേഷൻ മാത്രമുള്ള പ്രത്യേക തീവണ്ടിയായിരിക്കും ഇത്.മൂന്നു മാസം മുമ്പ് പുനരാരംഭിച്ച രണ്ട് പ്രത്യേക വണ്ടികളായ മംഗളക്കും നേത്രാവതിക്കും ഇവിടെ സ്റ്റോപ്പില്ല. പയ്യന്നൂരിൽ ലോക്ഡൗണിന് മുമ്പ് ഈ വണ്ടികൾക്ക് സ്റ്റോപ് ഉണ്ടായിരുന്നുവെങ്കിലും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.
മാർച്ച് 22ന് ജനത കർഫ്യൂ പ്രഖ്യാപിച്ച ദിവസം മുതൽ നിർത്തലാക്കിയതിനു ശേഷം പയ്യന്നൂരിൽ നിർത്തുന്ന ആദ്യത്തെ വണ്ടിയാണ് മെയിൽ സൂപ്പർഫാസ്റ്റ്. ഇതിനു തുടർച്ചയായി നേത്രാവതിയും മംഗളയും നിർത്തുമെന്ന പ്രതീക്ഷയിലാണ് പയ്യന്നൂർവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.