പാറ തുരന്ന് ലാറ്ററൈറ്റ് എടുത്ത സ്ഥലം

കോടതി വിധി: കുറുമുണ്ടയിലെ ലാറ്ററൈറ്റ് ഖനനം തടഞ്ഞു

പയ്യന്നൂർ: കുറ്റൂർ വെള്ളോറ റോഡിൽ ഇരൂൾ കുറുമുണ്ടയിലെ ലാറ്ററൈറ്റ് ഖനനത്തിന് അധികൃതർ താഴിട്ടു. സ്വകാര്യ വ്യക്തി ഹൈകോടതിയിൽ നൽകിയ പൊതുതാൽപര്യ ഹരജിയെ തുടർന്നുണ്ടായ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഖനനം തടഞ്ഞത്.

വിശാലമായ പാറപ്പുറത്ത് 12 ഏക്കറോളം സ്ഥലത്ത് നടക്കുന്ന ഖനനമാണ് ഇതോടെ നിലച്ചത്. സിമൻറ്‌ കമ്പനികളിലേക്കാണ് ഇവിടെ നിന്ന് വ്യാപകമായി ലാറ്ററൈറ്റ്, ലോറികളിൽ കൊണ്ടുപോകുന്നത്. സിമൻറ് നിർമാണത്തിന് ഉപയോഗിക്കുന്നതിനാണ് ലാറ്ററൈറ്റ് കടത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ, കണ്ണൂർ ജില്ല ജിയോളജി ഉദ്യോഗസ്ഥരായ പി.എ. അജീബ്, ദീപ ദേവദാസ്, പാണപ്പുഴ വില്ലേജ് ഓഫിസർ കെ. അബ്ദുൽ കരീം, പരിയാരം മെഡിക്കൽ കോളജ് പൊലീസ് എസ്.ഐ കെ. നിബിൻ ജോയ്, സ്പെഷൽ ബ്രാഞ്ച് എസ്.ഐ കെ. ദിലീപൻ തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥരാണ് ഖനനം നിർത്തിവെപ്പിച്ചത്.

ചീഫ് സെക്രട്ടറി, മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ, വിജിലൻസ് പൊലീസ് സൂപ്രണ്ട്, കണ്ണൂർ, പാലക്കാട് ജില്ല ജിയോളജിസ്റ്റുമാർ, കണ്ണൂർ, പാലക്കാട് ജില്ല പൊലീസ് മേധാവികൾ തുടങ്ങിയവരെ പ്രതിചേർത്ത് സി. ജിജിൻ എന്നയാളാണ് കോടതിയെ സമീപിച്ചത്.

Tags:    
News Summary - Court verdict-Laterite mining in Kurumunda stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.