എ​ര​മം ഐ.​ടി പാ​ർ​ക്ക് വ്യ​വ​സാ​യ പാ​ർ​ക്കാ​യി മാ​റ്റു​ന്ന​തി‍െൻറ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ന്ത്രി പി. ​രാ​ജീ​വി‍െൻറ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗം

എരമം ഐ.ടി പാർക്ക് ഇനി വ്യവസായ പാർക്ക്


പ​യ്യ​ന്നൂ​ർ: എ​ര​മം സൈ​ബ​ർ പാ​ർ​ക്ക് ഇ​നി വ്യ​വ​സാ​യ വ​കു​പ്പി​നു കീ​ഴി​ൽ. തി​രു​വ​ന​ന്ത​പു​ര​ത്ത് വ്യാ​ഴാ​ഴ്ച ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വി​‍െൻറ ചേം​ബ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം.​എ​ൽ.​എ, വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി, ഐ.​ടി വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വ്യ​വ​സാ​യ പാ​ർ​ക്കാ​യി മാ​റ്റു​ന്ന​തി​‍െൻറ സാ​ധ്യ​ത​ക​ൾ പ​ഠി​ച്ച് ര​ണ്ടാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. 2008ലെ ​വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ സ​ർ​ക്കാ​റി​‍െൻറ കാ​ല​ത്താ​ണ് ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ ഐ.​ടി പാ​ർ​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന ന​യ​ത്തി​‍െൻറ ഭാ​ഗ​മാ​യി പ​യ്യ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലെ എ​ര​മം കു​റ്റൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പു​ല്ലു​പാ​റ​യി​ൽ 25 ഏ​ക്ക​ർ ഭൂ​മി സൈ​ബ​ർ പാ​ർ​ക്കി​നാ​യി ഏ​റ്റെ​ടു​ക്കു​ക​യും ഐ.​ടി വ​കു​പ്പി​ന് കൈ​മാ​റു​ക​യും ചെ​യ്ത​ത്.

ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്തി​ന് ചു​റ്റു​മ​തി​ൽ കെ​ട്ടു​ക​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും ന​ട​ന്നി​ല്ല. ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​റി​‍െൻറ കാ​ല​ത്ത്, ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ ഐ.​ടി പാ​ർ​ക്കു​ക​ൾ വി​ജ​യ​ക​ര​മ​ല്ല എ​ന്ന ക​ണ്ടെ​ത്ത​ലി​‍െൻറ ഭാ​ഗ​മാ​യി പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക​യും പ്ര​ദേ​ശ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ മ​റ്റ് പ്രോ​ജ​ക്ട് ന​ട​പ്പി​ലാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ക​യു​മു​ണ്ടാ​യി. എം.​എ​ൽ.​എ​യു​ടെ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലി​‍െൻറ ഭാ​ഗ​മാ​യി വ്യ​വ​സാ​യ വ​കു​പ്പ് ഏ​റ്റെ​ടു​ക്കു​ന്ന​ത് ത​ത്ത്വ​ത്തി​ൽ ധാ​ര​ണ​യാ​വു​ക​യാ​യി​രു​ന്നു. വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല ത​ല​ത്തി​ൽ എം.​എ​ൽ.​എ​മാ​രു​ടെ യോ​ഗം വി​ളി​ച്ച ഘ​ട്ട​ത്തി​ൽ വീ​ണ്ടും ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് വ്യാ​ഴാ​ഴ്ച ഉ​ന്ന​ത​ത​ല​യോ​ഗം ചേ​ർ​ന്ന​ത്.



Tags:    
News Summary - Eram IT Park is now an industrial park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.