പയ്യന്നൂർ: രണ്ടുദിവസം മുമ്പ് കാണാതായ തൃശൂർ കൊണ്ടാഴി കരിമ്പനക്കൽ ഹൗസിൽ കെ.കെ. സുനിലിെൻറ (31) മൃതദേഹം ഒളവറ പുഴയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ഒളവറ റെയിൽവേ മേൽപാലത്തിന് സമീപമാണ് കണ്ടെത്തിയത്.
കവ്വായിയിലെ സ്വകാര്യ കാർപെൻററി സ്ഥാപനത്തിലെ തൊഴിലാളിയാണ്. ഏഴുവർഷമായി ഇവിടെ ജോലി ചെയ്തുവരുന്നു. തിങ്കളാഴ്ച ഉച്ചക്ക് നാട്ടിലേക്ക് പോകാനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഞായറാഴ്ച കവ്വായി പാലത്തിനടുത്ത് ചൂണ്ടയിട്ട് മീൻപിടിക്കാൻ പോയ സമയത്ത് അബദ്ധത്തിൽ പുഴയിൽ വീണതാണെന്ന് സംശയിക്കുന്നു. സുനിലിനെ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടയിലാണ് മൃതദേഹം ഒഴുകുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. പയ്യന്നൂർ എസ്.ഐ പി. യദുകൃഷ്ണെൻറ നേതൃത്വത്തിൽ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം കരക്കെടുത്തു. പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.