പയ്യന്നൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്കും ഏജൻറുമാർക്കും മതിയായ സംരക്ഷണം ഉറപ്പുവരുത്താൻ ജില്ല െപാലീസ് ചീഫിന് ഹൈകോടതി നിർദേശം നൽകി. പയ്യന്നൂർ നഗരത്തിലെ 15ാം വാർഡ് സ്ഥാനാർഥി എസ്.കെ. മുഹമ്മദ്, രാമന്തളി പഞ്ചായത്ത് മൂന്നാം വാർഡിലെ കെ.വി. ആബിദ, പതിനഞ്ചിലെ കെ.പി. രാജേന്ദ്രകുമാർ, എരമം-കുറ്റൂർ പഞ്ചായത്ത് 12ാം വാർഡ് സ്ഥാനാർഥി എം. മുർഷിദ് എന്നിവർ അഡ്വ. പി.എം. ഹബീബ് മുഖേന നൽകിയ ഹരജിയിലാണ് ഉത്തരവ്.
വോട്ടർമാരെ വഴിയിൽ തടയുന്നിെല്ലന്നും ഭീഷണിപ്പെടുത്തുന്നില്ലെന്നും ഉറപ്പുവരുത്താനും കോടതി നിർദേശിച്ചു. പ്രശ്നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിങ്ങും വിഡിയോ കവറേജും ഏർപ്പെടുത്തുമെന്നും സമാധാനപരവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ കോടതിയെ അറിയിക്കുകയും അത് കോടതി രേഖപ്പെടുത്തുകയും ചെയ്തു. പയ്യന്നൂർ നഗരസഭയിലെ 15 സ്ഥാനാർഥികൾക്ക് വേണ്ടി യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എ.പി. നാരായണൻ നൽകിയ ഹരജിയിലും ഇത്തരത്തിൽ ഉത്തരവായിട്ടുണ്ട്.
അഞ്ചരക്കണ്ടി: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്കും ബൂത്ത് ഏജൻറുമാർക്കും സംരക്ഷണം ഉറപ്പുവരുത്താൻ ഹൈകോടതി നിർദേശം. കണ്ണൂർ ജില്ല പൊലീസ് ചീഫിനാണ് ഹൈകോടതി നിർദേശം നൽകിയത്. വേങ്ങാട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് സ്ഥാനാർഥി ജസ്ലീന ടീച്ചർ, നാലാം വാർഡ് സ്ഥാനാർഥി ഹുസൈൻ വേങ്ങാട് എന്നിവർ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. വോട്ടർമാരെ വഴിയിൽ തടയുന്നില്ലെന്നും ഭീഷണിപ്പെടുത്തുന്നില്ലെന്നും ഉറപ്പുവരുത്താനും കോടതി നിർദേശിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് ദിവസം സി.ആർ.പി.എഫിനെ അടക്കം വിന്യസിച്ച് പൊലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്നും ബൂത്തുകളിൽ വെബ് കാമറ സ്ഥാപിക്കണമെന്നുമാവശ്യപ്പെട്ടാണ് ഇരുവരും കഴിഞ്ഞ മാസം ഹൈകോടതിയെ സമീപിച്ചത്. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അന്നത്തെ മൂന്നാം വാർഡ് സ്ഥാനാർഥി ഹുസൈൻ വേങ്ങാട് ഹൈകോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.