പയ്യന്നൂർ: കോവിഡ് ആവശ്യത്തിന് സര്‍ക്കാര്‍ ഏറ്റെടുത്ത വനിത ഹോസ്റ്റല്‍ വിട്ടുനല്‍കാത്തതില്‍ പ്രതിഷേധിച്ച് സത്യഗ്രഹത്തിനെത്തിയ ഹോസ്റ്റൽ നടത്തിപ്പുകാരനെ പൊലീസ് അറസ്റ്റുചെയ്തു. പിലാത്തറ ചുമടുതാങ്ങിയിലെ എസ്.പി. അബ്ദുൽ ഷുക്കൂറിനെയാണ് പരിയാരം മെഡിക്കൽ കോളജ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ കെ.വി. ബാബുവിെൻറ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ഓഫിസിന് മുന്നില്‍ വെള്ളിയാഴ്ച രാവിലെ 11നാണ് ഷുക്കൂർ സത്യഗ്രഹം നടത്താനെത്തിയത്.
2018 ഒക്ടോബറിലാണ് ശ്രീസ്ഥ റോഡില്‍ ഷുക്കൂര്‍ ഐശ്വര്യ ലേഡീസ് ഹോസ്റ്റല്‍ ആരംഭിച്ചത്. മറ്റൊരാളുടെ കെട്ടിടത്തിലാണ് 16 മുറികളുള്ള ഹോസ്റ്റല്‍ തുടങ്ങിയത്. അഞ്ചുവര്‍ഷത്തെ കരാറില്‍ അഞ്ചുലക്ഷം രൂപ ഡെപ്പോസിറ്റ് നല്‍കിയതായും പറയുന്നു. പ്രതിമാസം 65,000 രൂപയാണ് വാടക. മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനികളാണ് ഇവിടെ താമസിച്ചിരുന്നത്. ഇതിനിടയിലാണ് 2019 ഏപ്രില്‍ 20ന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കലക്ടര്‍ ഹോസ്റ്റല്‍ ഏറ്റെടുത്തത്. ഹോസ്റ്റല്‍ താക്കോല്‍ ഉള്‍പ്പെടെ പയ്യന്നൂര്‍ തഹസില്‍ദാരെ ഏല്പിച്ചു. തഹസില്‍ദാര്‍ മെഡിക്കല്‍ കോളജിലെ ശുചീകരണ ജീവനക്കാര്‍ക്ക് ക്വാറൻറീനില്‍ കഴിയാൻ താക്കോല്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് കൈമാറി. എന്നാല്‍, ഒന്നര വർഷമായിട്ടും കെട്ടിടം തിരികെ നല്കാന് കലക്ടര്‍ തയാറായിട്ടില്ലെന്ന് ഷുക്കൂർ പറയുന്നു. ഇതിനിടയില്‍ കെട്ടിടത്തിെൻറ ഉടമ പൂട്ടുതകര്‍ത്ത് കെട്ടിടം വാടകക്ക് നല്കി.
ഏറ്റെടുത്ത കാലയളവിലെ വാടക സര്‍ക്കാര്‍ നല്കുന്ന മുറക്ക് കെട്ടിടം, ഉടമക്ക് നല്കാന് താന്‍ തയാറാണെന്ന് ഷുക്കൂര്‍ പറഞ്ഞു. ഹോസ്റ്റലില്‍ 10 ലക്ഷം രൂപ മുടക്കി ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ സജ്ജീകരിച്ചത് താനാണെന്നും 15 ലക്ഷം രൂപയാണ് അഡ്വാന്‍സ് ഉള്‍പ്പെടെ ഇവിടെ ചെലവഴിച്ചതെന്നും ഷുക്കൂര്‍ പറഞ്ഞു. ഇതിനിടെ സര്‍ക്കാറില്‍ നിന്നും വാടകയിനത്തില്‍ ലഭിച്ച തുകയില്‍ 1,75,000 രൂപയും കെട്ടിട ഉടമക്ക് നല്കിയിരുന്നുവത്രെ. ഈ മാസം 30നകം തീരുമാനമെടുക്കാത്തപക്ഷം നവംബര്‍ ഒന്നിന് കുടുംബസമേതം സത്യഗ്രഹം നടത്തുമെന്നും ഷുക്കൂര്‍ പറഞ്ഞു. ഷുക്കൂറിെൻറ സഹോദരന് നാസറും സത്യഗ്രഹത്തില്‍ പങ്കെടുത്തു.
കെട്ടിട വിവാദം അനാവശ്യമെന്ന് മെഡിക്കല്‍ കോളജ് അധികൃതർ
കോവിഡ് കാലത്ത് ഏറ്റെടുത്ത ലേഡീസ് ഹോസ്റ്റല്‍ വിട്ടുനല്‍കുന്നത് സംബന്ധിച്ച് മെഡിക്കല്‍ കോളജിന് ഒന്നും ചെയ്യാനില്ലെന്ന് അധികൃതര്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനപ്രകാരം റവന്യൂ അധികൃതര്‍ ഏറ്റെടുത്ത കെട്ടിടത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച വാടക നല്‍കിയിട്ടുണ്ട്. രണ്ടു മാസത്തെ നിയമപ്രകാരമുള്ള വാടകയിളവും വൈദ്യുതി ചാര്‍ജില്‍ വീടുകള്‍ക്കുള്ള വൈദ്യുതി നിരക്കും ഉള്‍പ്പെടെ നിരവധി ഇളവുകളും നടത്തിപ്പുകാരന് നല്‍കിയിട്ടുണ്ട്. എന്നാല്‍, നിരവധി തവണ ആവശ്യപ്പെട്ടിട്ടും താക്കോല്‍ ഏറ്റുവാങ്ങാന്‍ ഹോസ്റ്റല്‍ നടത്തിപ്പുകാരന് തയാറായിട്ടില്ല. താക്കോല്‍ കൈപ്പറ്റണമെന്നാവശ്യപ്പെട്ട് 13ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ അബ്ദുൽ ഷുക്കൂറിന് കത്തയച്ചിട്ടുണ്ട്. കെട്ടിട ഉടമ അനധികൃതമായി സ്ഥാപനത്തില്‍ പ്രവേശിച്ചിട്ടുണ്ടെങ്കില്‍ അബ്ദുല്‍ ഷൂക്കൂറിന് നിയമനടപടി സ്വീകരിക്കാവുന്നതാണ്. മെഡിക്കല്‍ കോളജ് അധികൃതരെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.