പയ്യന്നൂർ: ജില്ലയിലെ ഏഴു നിയോജകമണ്ഡലങ്ങളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാമറ സ്ഥാപിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന് ഹൈകോടതി നിര്‍ദേശം നൽകിയതായി രാജ്മോഹന്‍ ഉണ്ണിത്താന് എം.പി പയ്യന്നൂരില്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്, ധര്‍മടം, പേരാവൂര്‍, കണ്ണൂര്‍, തലശ്ശേരി മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് വെബ് കാമറ സ്ഥാപിക്കാന്‍ നിര്‍ദേശം നൽകിയത്.
കള്ളവോട്ട് തടയുന്നതിനു നടപടി ആവശ്യപ്പെട്ട് കല്യാശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് പി.പി. കരുണാകരന് മാസ്റ്റര്‍ ഹൈകോടതിയില്‍ നൽകിയ റിട്ട് ഹരജിയിലാണ് ഹൈകോടതി നിര്‍ദേശം. പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുന്ന വോട്ടര്‍മാര്‍ മാസ്ക് നീക്കം ചെയ്യണമെന്നും വെബ് കാസ്റ്റിങ്ങിെൻറ ലിങ്ക് പരാതിക്കാരന് ലഭ്യമാക്കാനും കോടതി ഉത്തരവില്‍ പറയുന്നു.
തെരഞ്ഞെടുപ്പിന് ശേഷം 10 ദിവസത്തിനകം വെബ്കാമറയുടെ ഹാര്‍ഡ് ഡിസ്കിെൻറ പകര്‍പ്പും പരാതിക്കാരനു കൈമാറണം. പോളിങ്ങില്‍ കൃത്രിമം നടന്നതായി തെളിഞ്ഞാല്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും തെരഞ്ഞെടുപ്പ് കമീഷന് നിര്‍ദേശം നൽകിയിട്ടുണ്ട്.
ഒരാള്‍ക്ക് ഒരു വോട്ട് മാത്രമായാല്‍ ഉത്തരമലബാറിലെ പല മണ്ഡലങ്ങളിലും സി.പി.എമ്മിന് അടിപതറുമെന്ന് ഉണ്ണിത്താന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.