അശ്ലീല പ്രദർശനം: പ്രതി പിടിയിൽ

പ​യ്യ​ന്നൂ​ർ: പെ​ൺ​കു​ട്ടി​ക​ളു​ടെ മു​ന്നി​ൽ ന​ഗ്​​ന​ത പ്ര​ദ​ർ​ശി​പ്പി​ച്ച കേ​സി​ലെ പ്ര​തി പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യി. ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍ഥി​നി​ക​ളു​ടെ ഹോ​സ്​​റ്റ​ലി​ന് മു​ന്നി​ല്‍ അ​ശ്ലീ​ല പ്ര​ദ​ര്‍ശ​നം പ​തി​വാ​ക്കി​യെ​ന്ന കേ​സി​ൽ ത​ളി​പ്പ​റ​മ്പ് ചി​റ​വ​ക്ക് സ്വ​ദേ​ശി​യാ​യ പി.​എം. സു​നി​ലി​നെ​യാ​ണ് (47) പ​രി​യാ​രം പ്രി​ന്‍സി​പ്പ​ല്‍ എ​സ്.​ഐ രൂ​പ മ​ധു​സൂ​ദ​ന​ന്‍ അ​റ​സ്​​റ്റു​ചെ​യ്ത​ത്.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​െൻറ വ​നി​ത ഹോ​സ്​​റ്റ​ലി​ന് സ​മീ​പ​ത്ത് ഇ​യാ​ൾ വി​ദ്യാ​ര്‍ഥി​നി​ക​ള്‍ക്കു​നേ​രെ തു​ട​ര്‍ച്ച​യാ​യി ന​ഗ്‌​ന​ത പ്ര​ദ​ര്‍ശ​നം ന​ട​ത്തി​യ​ത്. ഹോ​സ്​​റ്റ​ലി​ന് മു​ന്നി​ലെ കു​റ്റി​ക്കാ​ട്ടി​ല്‍ പ​ല​ത​വ​ണ​യാ​യി സം​ഭ​വം ന​ട​ന്ന​തോ​ടെ കോ​ള​ജ് അ​ധി​കൃ​ത​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു.

വി​ദ്യാ​ര്‍ഥി​ക​ള്‍ എ​ടു​ത്ത ഫോ​ട്ടോ​യും വി​ഡി​യോ​യും പൊ​ലീ​സി​ന് കൈ​മാ​റി. പൊ​ലീ​സ് ന​ട​പ​ടി വൈ​കി​യ​തി​നെ തു​ട​ര്‍ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ പ്ര​ശ്‌​ന​ത്തി​ൽ ഇ​ട​പെ​ട്ടി​രു​ന്നു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.