മെഡിക്കൽ കോളജിൽ സന്ദർശകർക്ക് പാസ്

പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശകർക്ക് വീണ്ടും സന്ദർശക പാസ് നിലവിൽ വന്നു. വ്യാഴാഴ്ച മുതലാണ് സന്ദർശക പാസ് ഏർപ്പെടുത്തിയത്. സംസ്ഥാനത്തെ ഇതര ഗവ. മെഡിക്കൽ കോളജുകളിലെന്നപോലെ ആശുപത്രി വികസന സമിതിക്കാണ് ഇതിന്റെ മേൽനോട്ടം. ഉച്ചക്ക് ഒന്നു മുതൽ നാലുവരെ വരെ സന്ദർശന പാസ് ലഭ്യമാണ്.

അത്യാഹിത വിഭാഗം, ഐ.സി.യു, ഓപറേഷൻ തിയറ്റർ, ലേബർ റൂം എന്നിവിടങ്ങളിലൊഴികെയാണ് സന്ദർശക പാസ് മുഖാന്തരം പ്രവേശനം അനുവദിച്ചിട്ടുള്ളത്. വൈകീട്ട് നാലു മുതൽ ആറുവരെ പാസ് ഇല്ലാതെയും സന്ദർശനം അനുവദിക്കുന്നതാണെന്ന് പ്രിൻസിപ്പൽ ഡോ. പ്രതാപ് സോമനാഥ്‌, ആശുപത്രി സൂപ്രണ്ട് ഡോ. സുദീപ് എന്നിവർ അറിയിച്ചു. സഹകരണ മേഖലയിലായിരുന്നപ്പോൾ പാസ് ഉണ്ടായിരുന്നുവെങ്കിലും സർക്കാർ ഏറ്റെടുത്തശേഷം നിർത്തലാക്കിയിരുന്നു.

Tags:    
News Summary - Pass for visitors to medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.