പയ്യന്നൂർ: പിലാത്തറയില്‍ മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ.
മരിച്ച രാജുവിെൻറ തൊട്ടടുത്ത് താമസിക്കുന്ന തമിഴ്നാട് സേലം സ്വദേശി ശങ്കറിനെയാണ് പരിയാരം മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റുചെയ്തത്. സംഭവത്തിനിടെ തലക്ക് പരിക്കേറ്റ ശങ്കറിനെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് കൊലപാതകം നടന്നത്.
പിലാത്തറ യു.പി സ്കൂളിന് സമീപത്തെ വാടക ക്വാർട്ടേഴ്സില്‍ താമസിച്ച് ഇതിനടുത്ത് ആക്രി കച്ചവടം നടത്തുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി രാജു എന്നുവിളിക്കുന്ന രാജ്കുമാറാണ് (38) മരിച്ചത്. വാടക ക്വാർട്ടേഴ്സില്‍ അടുത്തടുത്ത മുറികളില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശി ശങ്കറുമായി മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. രാജ്കുമാറിെൻറ ഭാര്യയെക്കുറിച്ച് മോശമായ രീതിയിൽ സംസാരിച്ചതാണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടാൻ കാരണമെന്നു പറയുന്നു.
ബഹളം കേട്ടെത്തിയ സമീപവാസികളാണ് വീണുകിടക്കുന്ന രാജ്കുമാറിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും രാജ്കുമാര് മരിച്ചിരുന്നു. സേലം സ്വദേശിയും നിര്‍മാണ തൊഴിലാളിയുമായ ശങ്കറിനെ (54) ഉടൻ പരിയാരം സി.ഐ കെ.വി. ബാബു കസ്റ്റഡിയിലെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.