പയ്യന്നൂർ: ഉച്ച ഒരുമണിയോടെ നടന്ന കവർച്ചക്കേസിലെ പ്രതിയെ ആറു മണിക്കൂറിനുള്ളിൽ പിടികൂടി. കേളോത്ത് അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ കയറി കവർച്ച നടത്തിയ കാഞ്ഞങ്ങാട് ബെല്ല കടപ്പുറം സ്വദേശി എ.എച്ച്. ആസിഫാണ് മണിക്കൂറുകൾക്കകം പയ്യന്നൂർ പൊലീസ് പിടിയിലായത്. ത്രിവേണി ക്വാർട്ടേഴ്സിൽ അതിക്രമിച്ചുകയറി കൊൽക്കത്ത സ്വദേശി അവ്വൾ ഹുസൈൻ എന്നയാളുടെ ബാഗിൽ നിന്ന് പഴ്സും 15,000 രൂപയുമാണ് കവർന്നത്. കവർച്ച നടത്തി പുറത്തിറങ്ങുന്നതിനിടെ അവ്വൾ ഹുസൈെൻറ മുന്നിൽ അകപ്പെട്ടുവെങ്കിലും തട്ടിമാറ്റി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ നീക്കത്തിലൂടെയാണ് പ്രതിയെ വലയിലാക്കിയത്.
പയ്യന്നൂർ സി.ഐ മഹേഷിെൻറ നിർദേശ പ്രകാരം പ്രിൻസിപ്പൽ എസ്.ഐ പി. വിജേഷ്, അഡീഷനൽ എസ്.ഐ കെ. ദിലീപ്, എ.എസ്.ഐമാരായ ബി. ശ്രീകുമാർ, പി.വി. പവിത്രൻ എന്നിവർ വൈകീട്ട് ആറോടെ കാഞ്ഞങ്ങാട് കടപ്പുറത്തുനിന്ന് പിടികൂടുകയായിരുന്നു. നേരത്തെ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ളതിനാലും വാഹനം തിരിച്ചറിഞ്ഞതും പ്രതിയെ പിടികൂടാൻ പൊലീസിന് സഹായമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.