പയ്യന്നൂർ: കടന്നപ്പള്ളി കിഴക്കേക്കര മംഗലശേരി ധര്മശാസ്താക്ഷേത്രത്തില് കവര്‍ച്ച. ശ്രീകോവിലിെൻറ പൂട്ടുതകര്‍ത്ത മോഷ്ടാക്കള്‍ മുൻഭാഗത്തെ ഭണ്ഡാരം തകര്‍ത്ത് പണം കവരുകയും ഓഫിസിെൻറ പൂട്ട് തകര്‍ത്ത് മേശവലിപ്പിലുണ്ടായിരുന്ന 1500 രൂപ എടുത്തുകൊണ്ടുപോവുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ ആറരയോടെ കഴകക്കാരന് സുരേഷ് ക്ഷേത്രത്തിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന കാര്യം അറിഞ്ഞത്. ശ്രീകോവിലിന് പുറത്തെ പ്രധാന ഭണ്ഡാരം പൊളിച്ച മോഷ്ടാക്കള്‍ വലിയ തുക കൊണ്ടുപോയതായാണ് അനുമാനം. മലബാര്‍ ദേവസ്വം ബോര്‍ഡിെൻറ അധീനതയിലുള്ള ക്ഷേത്രത്തിലെ ഭണ്ഡാരം വര്‍ഷത്തില്‍ രണ്ടു തവണ മാത്രമേ തുറക്കാറുള്ളൂ.
അതുകൊണ്ട് വലിയ തുക ഉണ്ടാകുമെന്ന് ക്ഷേത്രം അധികൃതര്‍ പറയുന്നു. കുറച്ചു പണം ഭണ്ഡാരത്തില് ബാക്കിയാക്കിയാണ് മോഷ്ടാക്കൾ സ്ഥലംവിട്ടത്. മോഷ്ടാക്കള്‍ പൂട്ട് തകര്‍ക്കാനായി കൊണ്ടുവന്ന പിക്കാസ് ശ്രീകോവിലിന് മുന്നില്‍ ഉപേക്ഷിച്ചിട്ടുണ്ട്. ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ സ്വര്‍ണാഭരണങ്ങളൊന്നും ഇല്ലാത്തതിനാല്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി പി.പി. നാരായണന് മാസ്റ്റര്‍ പരിയാരം മെഡിക്കൽ കോളജ് പൊലീസില്‍ പരാതി നല്കി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കണ്ണൂരിൽനിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.കഴിഞ്ഞ ദിവസങ്ങളില്‍ പഴയങ്ങാടി സ്റ്റേഷന് പരിധിയില്‍ എസ്.ബി.ഐയിലും മാടായി സഹകരണ ബാങ്കിലും കവര്‍ച്ചശ്രമം നടന്നിരുന്നു. അതേസംഘംതന്നെയാണ് ഇവിടെയും എത്തിയതെന്നാണ് പൊലീസിെൻറ നിഗമനം.
കഴിഞ്ഞ വര്‍ഷങ്ങളില്‍ പരിയാരം സ്റ്റേഷന് പരിധിയില്‍ വിളയാങ്കോട് ശിവക്ഷേത്രത്തിലെ വിഗ്രഹം ഉള്‍പ്പെടെ കവര്‍ച്ച നടത്തിയിരുന്നു. വീടുകളില്‍നിന്ന് സ്വർണവും കവർന്നിരുന്നു. ഈ കേസുകളിലെ പ്രതികളെ പിടികൂടാനായിട്ടില്ല. ഇതിനു പുറമെ തൃക്കുറ്റ്യേരി, ചിറ്റന്നൂർ ക്ഷേത്രങ്ങളിൽ കവര്‍ച്ച നടത്തിയ മോഷ്ടാക്കളെയും ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.