ര​വീ​ന്ദ്ര​ന്‍ വൈ​ദ്യ​ശാ​സ്ത്ര​ മ്യൂ​സി​യ​ത്തി​ല്‍

ശിൽപി പടിയിറങ്ങി വൈദ്യശാസ്ത്ര മ്യൂസിയത്തിന്റെ പുനർജനി കാണാതെ

പ​യ്യ​ന്നൂ​ർ: ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വൈ​ദ്യ​ശാ​സ്ത്ര മ്യൂ​സി​യ​ത്തി​ന്റെ പു​ന​ർ​ജ​നി കാ​ണാ​നാ​വാതെ മ്യൂ​സി​യ​ത്തി​ന്റെ ശി​ൽ​പി പ​ടി​യി​റ​ങ്ങി. ശി​ൽ​പി​യും ചി​ത്ര​കാ​ര​നു​മാ​യ ര​വീ​ന്ദ്ര​ൻ തൃ​ക്ക​രി​പ്പൂ​രാ​ണ് ആ​ഗ്ര​ഹം സ​ഫ​ല​മാ​കാ​തെ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് വി​ര​മി​ച്ച​ത്.

അ​ന്ത​ര്‍ദേ​ശീ​യ ത​ല​ത്തി​ല്‍ ശ്ര​ദ്ധ​നേ​ടി​യ വൈ​ദ്യ​ശാ​സ്ത്ര മ്യൂ​സി​യ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​ദ​ര്‍ശ​ന​വ​സ്തു​ക്ക​ളാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. 2011 ല്‍ 11,000 ​ച​തു​ര​ശ്ര​അ​ടി​യി​ല്‍ ആ​രം​ഭി​ച്ച വൈ​ദ്യ​ശാ​സ്ത്ര​മ്യൂ​സി​യം അ​ഞ്ച് വ​ര്‍ഷം മു​മ്പാ​ണ് പൂ​ട്ടി​യ​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ​ഠ​നാ​വ​ശ്യ​ത്തി​ന് സ്ഥ​ല​പ​രി​മി​തി​യു​ള്ള​തി​നാ​ല്‍ മ്യൂ​സി​യം പൂ​ട്ടു​ന്ന​താ​യാ​ണ് അ​ന്ന​ത്തെ പ്രി​ന്‍സി​പ്പ​ൽ അ​റി​യി​ച്ച​ത്.

മാ​ധ്യ​മ​ങ്ങ​ളി​ല്‍ വാ​ര്‍ത്ത വ​ന്ന​പ്പോ​ള്‍ മ്യൂ​സി​യം ന​വീ​ക​രി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ഉ​റ​പ്പു​ന​ല്‍കി​യി​രു​ന്നു. 22 ല​ക്ഷം രൂ​പ സ​ന്ദ​ര്‍ശ​ക ഫീ​സി​ന​ത്തി​ല്‍ മ്യൂ​സി​യ​ത്തി​ല്‍നി​ന്ന് ല​ഭി​ച്ചി​രു​ന്നു. 25 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന മെ​ഡി​ക്ക​ല്‍ മോ​ഡ​ലു​ക​ളും ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ വൈ​ദ്യ​ശാ​സ്ത്ര അ​മ്യൂ​സ്‌​മെ​ന്റ് പാ​ര്‍ക്കി​ന്റെ രൂ​പ​രേ​ഖ​യും ര​വീ​ന്ദ്ര​ന്‍ സ​മ​ര്‍പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും വ​ര്‍ഷ​ങ്ങ​ളാ​യി​ട്ടും ന​ട​പ​ടി​ക​ളൊ​ന്നു​മു​ണ്ടാ​യി​ല്ല. 2018 ല്‍ ​മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ​ര്‍ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ് മ്യൂ​സി​യം ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മം ഉ​ണ്ടാ​യ​തെ​ന്നും ര​വീ​ന്ദ്ര​ന്‍ പ​റ​യു​ന്നു.

അ​നാ​ട്ട​മി വി​ഭാ​ഗ​ത്തി​ലെ മ്യൂ​സി​യം കം ​ഫോ​ട്ടോ​ഗ്രാ​ഫി​ക് അ​സി​സ്റ്റ​ന്റാ​യ ഇ​ദ്ദേ​ഹ​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു ന​വീ​ക​രി​ക്ക​പ്പെ​ട്ട മ്യൂ​സി​യം. വി​ര​മി​ക്കു​ന്ന ബു​ധ​നാ​ഴ്ച മ്യൂ​സി​യ​ത്തി​ലെ​ത്തി​യ ര​വീ​ന്ദ്ര​ൻ നി​ര്‍മി​ച്ച പ്ര​ദ​ര്‍ശ​ന​വ​സ്തു​ക്ക​ള്‍ ഒ​രി​ക്ക​ല്‍കൂ​ടി ക​ണ്ട് നി​റ​ക​ണ്ണു​ക​ളോ​ടെ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​മ്പ​സ് വി​ട്ട​ത്. ല​ളി​ത​ക​ലാ അ​ക്കാ​ദ​മി അം​ഗ​മാ​യി​രി​ക്കെ കോ​ള​ജി​ൽ നി​ര​വ​ധി പെ​യി​ൻ​റി​ങ്ങു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും ര​വീ​ന്ദ്ര​ൻ നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Shilpi stepped down and missed the rebirth of the Museum of Medicine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.