പ​യ്യ​ന്നൂ​ർ: സൈ​സൈ​റ്റി ജീ​വ​ന​ക്കാ​രി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ സൊ​സൈ​റ്റി​യു​ടെ മു​ന്‍ പ്ര​സി​ഡ​ൻ​റി​നെ​തി​രെ കേ​സ്. കു​ഞ്ഞി​മം​ഗ​ലം കൊ​വ്വ​പ്പു​റ​ത്തെ അ​ഗ്രി​ക്ക​ള്‍ച്ച​ര്‍ വെ​ല്‍ഫെ​യ​ര്‍ സൊ​സൈ​റ്റി ജീ​വ​ന​ക്കാ​രി സീ​ന ഓ​ഫി​സി​ൽ തൂ​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് മു​ന്‍ പ്ര​സി​ഡ​ന്റും നി​ല​വി​ല്‍ ഡ​യ​റ​ക്ട​റു​മാ​യ തെ​ക്കു​മ്പാ​ട്ടെ ടി.​വി. ര​മേ​ശ​ (58) നെ​തി​രെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് പ്രേ​ര​ണാ​കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത​ത്. ര​മേ​ശ​ന്‍ പ്ര​സി​ഡ​ൻ​റാ​യി​രി​ക്കെ സീ​ന​യെ ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പീ​ഡി​പ്പി​ച്ച​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി പൊ​ലീ​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍ട്ട് ന​ല്‍കി​യി​രു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ 31 ന് ​രാ​വി​ലെ 11.30 നാ​ണ് കൊ​വ്വ​പ്പു​റ​ത്തെ സൊ​സൈ​റ്റി ഓ​ഫി​സി​ന്റെ താ​ഴ​ത്തെ മു​റി​യി​ല്‍ സീ​ന​യെ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ട​ത്. ഉ​ട​ന്‍ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ഉ​ച്ച​ക്ക് ര​ണ്ടോ​ടെ മ​രി​ച്ചു. ദേ​ഹ​ത്ത് വ​സ്ത്ര​ത്തി​നി​ട​യി​ലും മു​റി​യി​ലെ മേ​ശ​യി​ല്‍ ഒ​ട്ടി​ച്ചു​വെ​ച്ച​തു​മാ​യ ആ​ത്മ​ഹ​ത്യാ​കു​റി​പ്പ് പൊ​ലീ​സി​ന് ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സീ​ന​യു​ടെ ബ​ന്ധു​ക്ക​ളെ​യും സ​ഹ​പ്ര​വ​ര്‍ത്ത​ക​രെ​യും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് ആ​ത്മ​ഹ​ത്യ പ്രേ​ര​ണാ​കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത​ത്. ഹൈ​ക്കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യ ഹ​ര​ജി ന​ൽ​കി​യ ര​മേ​ശ​ൻ ഒ​ളി​വി​ലാ​ണെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.