പയ്യന്നൂർ: ദേശീയപാതയോരത്ത് വെള്ളൂരിലെ ജംസ് സൂപ്പർ മാർക്കറ്റിൽ നടന്ന കവർച്ചയിൽ ഒരാൾ കൂടി പിടിയിലായി. കാസർകോട് ആലംപാടിയിലെ മൊയ്തീൻ തൗസീഫിനെയാണ് (27) പയ്യന്നൂർ എസ്.ഐ പി. യദുകൃഷ്ണനും സംഘവും ആലംപാടി ബാഫഖി തങ്ങൾ നഗറിലെ വീട്ടിൽ നിന്ന് അറസ്റ്റുചെയ്തത്.ഈ കേസിൽ ആലംപാടി അക്കരംപാലം സ്വദേശി അമീർ അലി (22), കാസർകോട് വിദ്യാനഗറിലെ കാരാട്ട് നൗഷാദ് (48) എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.
ജനുവരി ഒന്നിന് രാത്രിയാണ് സൂപ്പർ മാർക്കറ്റിൽ കവർച്ച നടന്നത്. കമ്പ്യൂട്ടർ, ലാപ്ടോപ് തുടങ്ങി 68,000 രൂപ വിലവരുന്ന സാധനങ്ങളാണ് കവർന്നത്. കടയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ മൂന്നംഗ സംഘമാണ് കവർച്ചക്ക് പിന്നിലെന്ന് കണ്ടെത്തിയിരുന്നു.തുടർന്നുള്ള അന്വേഷണത്തിലാണ് ആദ്യം അമീർ അലിയും പിന്നീട് കാരാട്ട് നൗഷാദും അറസ്റ്റിലാകുന്നത്. ഇവരെ ചോദ്യം ചെയ്തതിൽനിന്നും മൊയ്തീൻ തൗസീഫിനെ സംബന്ധിച്ച് വിവരം ലഭിച്ചുവെങ്കിലും പൊലീസിന് പിടികൊടുക്കാതെ മുങ്ങിനടക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.