സുരേഷ് അന്നൂർ വിദ്യാർഥിക​േളാടൊപ്പം

അവർ മടങ്ങി; അധ്യാപകൻ നൽകിയ സ്വന്തം ചിത്രങ്ങളുമായി

പ​യ്യ​ന്നൂ​ർ: ഹൃ​ദ​യ​ത്തി​ൽ പ​തി​ഞ്ഞ പ്രി​യ​ശി​ഷ്യ​രു​ടെ മു​ഖ​ങ്ങ​ൾ പേ​ന​ക്കു​ത്തു​ക​ൾ​കൊ​ണ്ട് അ​ട​യാ​ള​പ്പെ​ടു​ത്തി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു സു​രേ​ഷ് മാ​ഷ്.

പ​ത്താം​ത​ര​ത്തി​ലെ ക്ലാ​സ് ക​ഴി​ഞ്ഞ് അ​വ​ർ മ​ട​ങ്ങു​മ്പോ​ൾ ശി​ഷ്യ​രു​ടെ മു​ഖ​ങ്ങ​ൾ വ​ര​ച്ചു​ന​ൽ​കാ​നാ​യ​തി​‍െൻറ സ​ന്തോ​ഷ​ത്തി​ലാ​ണ് ഈ ​അ​ധ്യാ​പ​ക​ൻ.

ക​ണ്ട​ങ്കാ​ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഹി​ന്ദി അ​ധ്യാ​പ​ക​നാ​ണ് ക​ലാ​കാ​ര​ൻ​കൂ​ടി​യാ​യ സു​രേ​ഷ് അ​ന്നൂ​ർ.10 സി​യി​ലെ ക്ലാ​സ് മാ​സ്​​റ്റ​റാ​യ സു​രേ​ഷ് ക്ലാ​സി​ലെ 35 വി​ദ്യാ​ർ​ഥി​ക​ളു​ടെ മു​ഖ​ങ്ങ​ളും പേ​ന​ക്കു​ത്തി​ലൂ​ടെ കോ​റി​യി​ട്ടു. ഈ ​ചി​ത്ര​ങ്ങ​ളാ​ണ് കു​ട്ടി​ക​ളു​ടെ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ ന​ൽ​കി​യ​ത്.

ചി​ത്ര​വി​ത​ര​ണ​ത്തി​‍െൻറ ഉ​ദ്ഘാ​ട​നം ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ എം.​ടി. അ​ന്നൂ​ർ നി​ർ​വ​ഹി​ച്ചു. പി.​ടി.​എ പ്ര​സി​ഡ​ൻ​റ് കെ. ​ക​മ​ലാ​ക്ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി. വി​നോ​ദ്കു​മാ​ർ, എം. ​പ്ര​സാ​ദ്, എം. ​ആ​ന​ന്ദ​ൻ, കെ. ​ബാ​ല​ൻ, ഇ. ​ശാ​രി​ക, പി. ​ഭ​ര​ത​ൻ, പി. ​പ്ര​കാ​ശ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ശി​ഷ്യ​രു​ടെ മു​ഖ​ങ്ങ​ൾ സു​രേ​ഷ് മാ​ഷി​‍െൻറ ഹൃ​ദ​യ​ത്തി​ൽ ആ​ഴ​ത്തി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ടെ​ന്ന​തി​ന്​ ചി​ത്രം സാ​ക്ഷി. 35 കു​ട്ടി​ക​ളു​ടെ ഛായാ​ചി​ത്ര​ങ്ങ​ളാ​ണ് ക​റു​ത്ത മ​ഷി കു​ത്തു​ക​ളി​ലൂ​ടെ ചി​ത്രീ​ക​രി​ച്ച​ത്.

ഒ​രു ചി​ത്രം പൂ​ർ​ത്തി​യാ​ക്കാ​ൻ ഏ​ക​ദേ​ശം അ​ഞ്ചു മ​ണി​ക്കൂ​റെ​ങ്കി​ലു​മെ​ടു​ത്ത​താ​യി സു​രേ​ഷ് പ​റ​ഞ്ഞു.

യേ​ശു​ദാ​സ്, കെ.​എ​സ്. ചി​ത്ര, മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് ഉ​ൾ​പ്പെ​ടെ നൂ​റി​ല​ധി​കം വ്യ​ക്തി​ക​ൾ​ക്ക് അ​വ​രു​ടെ ഡോ​ട്ട് ചി​ത്രം വ​ര​ച്ച് സു​രേ​ഷ് നേ​രി​ട്ട് സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് സു​രേ​ഷ് വ​ര​ച്ച ഗീ​തോ​പ​ദേ​ശം ഓ​യി​ൽ പെ​യി​ൻ​റി​ങ് വി​റ്റു​കി​ട്ടി​യ ഒ​രു ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി​യി​രു​ന്നു.

Tags:    
News Summary - teacher gifted students picture on farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.