പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ നീ​ക്കു​ന്ന പ​യ്യ​ന്നൂ​ർ പൊ​ലീ​സ് മൈ​താ​നം ടി.​ഐ. മ​ധു​സൂ​ദ​ന​ൻ

എം.​എ​ൽ.​എ സ​ന്ദ​ർ​ശി​ക്കു​ന്നു

ചരിത്ര മൈതാനം സ്വതന്ത്രമാവുന്നു; വ്യവഹാര വാഹനങ്ങൾ ഡമ്പിങ് യാർഡിലേക്ക് മാറ്റിത്തുടങ്ങി

പ​യ്യ​ന്നൂ​ർ: വാ​ഹ​ന​ങ്ങ​ളു​ടെ ശ​വ​പ്പ​റ​മ്പാ​യ ച​രി​ത്ര മൈ​താ​ന​ത്തി​ന് ഒ​ടു​വി​ൽ സ്വാ​ത​ന്ത്ര്യം. സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ട്ട​ത്തി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​വു​ക​യും ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന കെ.​പി.​സി.​സി സ​മ്മേ​ള​ന​ത്തി​ന് വേ​ദി​യാ​വു​ക​യും ചെ​യ്ത പ​യ്യ​ന്നൂ​ർ പൊ​ലീ​സ് മൈ​താ​ന​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ട്ട​ത് ഏ​റെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.

പ​യ്യ​ന്നൂ​ർ സ​ബ് ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ കേ​സു​ക​ളി​ലും മ​റ്റും ഉ​ൾ​പ്പെ​ട്ട് പൊ​ലീ​സ് വ​കു​പ്പും മ​റ്റ് വി​വി​ധ വ​കു​പ്പു​ക​ളും പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ കൊ​ണ്ടി​ട്ട​ത്. ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം.​എ​ൽ.​എ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് വ്യ​വ​ഹാ​ര വാ​ഹ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​തി​ന് പു​തി​യ ഡ​മ്പി​ങ് യാ​ർ​ഡ് യാ​ഥാ​ർ​ഥ്യ​മാ​യ​ത്. യാ​ർ​ഡ് നി​ർ​മി​ക്കു​ന്ന​തി​നാ​യി കോ​റോം വി​ല്ലേ​ജി​ലെ കോ​റോ​ത്ത് ഒ​രേ​ക്ക​ർ റ​വ​ന്യൂ ഭൂ​മി ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

സ​ബ് ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ വി​വി​ധ കേ​സു​ക​ളി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​തിന് ഉ​ചി​ത​മാ​യ സ്ഥ​ലം ഇ​ല്ലാ​ത്ത​തി​നാ​ൽ പ​യ്യ​ന്നൂ​രി​ലെ പൊ​ലീ​സ് മൈ​താ​നി​യി​ലാ​ണ് നി​ല​വി​ൽ ഇ​വ സൂ​ക്ഷി​ക്കു​ന്ന​ത്. ഇ​തൊ​ഴി​വാ​ക്കി​യ​തോ​ടെ പൊ​ലീ​സ് മൈ​താ​നം ച​രി​ത്ര സ്മാ​ര​ക​മാ​യി നി​ല​നി​ൽ​ക്കും.

1928ലെ ​പ​യ്യ​ന്നൂ​ർ കോ​ൺ​ഗ്ര​സ് സ​മ്മേ​ള​ന​ത്തി​ൽ നെ​ഹ്‌​റു വ​ന്ന് സം​സാ​രി​ച്ച​ത് ഈ ​മൈ​താ​ന​ത്തി​ലാ​യി​രു​ന്നു. ഈ ​ച​രി​ത്ര പ്രാ​ധാ​ന്യം മ​ന​സ്സി​ലാ​ക്കി പൊ​ലീ​സ് മൈ​താ​നം ന​വീ​ക​രി​ച്ച് സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ 75ാം വാ​ര്‍ഷി​ക സ്മാ​ര​ക​മാ​ക്കി മാ​റ്റു​ന്ന​തി​നാ​യി എം.​എ​ൽ.​എ​യു​ടെ ഇ​ട​പെ​ട​ലി​ന്റെ ഭാ​ഗ​മാ​യി 2023-24 വ​ർ​ഷ​ത്തെ സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.

ഡ​മ്പി​ങ് യാ​ർ​ഡി​നാ​യി പു​തി​യ സ്ഥ​ലം അ​നു​വ​ദി​ച്ച​തോ​ടെ പ​യ്യ​ന്നൂ​ർ പൊ​ലീ​സ് മൈ​താ​നം ന​വീ​ക​രി​ച്ച് ച​രി​ത്ര സ്മാ​ര​ക​മാ​ക്കു​ന്ന​തി​നു​ള്ള ത​ട​സ്സം നീ​ങ്ങും. വാ​ഹ​ന​ങ്ങ​ൾ നീ​ക്കു​ന്ന പൊ​ലീ​സ് മൈ​താ​നം എം.​എ​ൽ.​എ തി​ങ്ക​ളാ​ഴ്ച സ​ന്ദ​ർ​ശി​ച്ചു.

Tags:    
News Summary - The historical field becomes free-Litigation vehicles started shifting to dumping yard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.